മെയ് 14: വിശുദ്ധ മത്തിയാസ് ശ്‌ളീഹാ

കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അവിടുത്തെ ശിഷ്യന്മാര്‍ ദൈവമാതാവിനോടൊരുമിച്ച് അത്താഴമുറിയില്‍ പരിശുദ്ധാത്മാവിനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ഒരു സംഗതി നിര്‍വ്വഹിക്കാനുണ്ടായിരുന്നു. യൂദാസിന്റെ സ്ഥാനത്തു വേറൊരാളെ നിയോഗിക്കേണ്ടിയിരുന്നു. ‘അവന്റെ ആചാര്യ സ്ഥാനം മറ്റൊരുവന്‍ സ്വീകരിക്കട്ടെ.’ എന്നു സങ്കീര്‍ത്തകന്‍ എഴുതിയിട്ടുണ്ടല്ലോ ആകയാല്‍ നമ്മുടെ കര്‍ത്താവീശോമിശിഹാ നമ്മോടുകൂടെ ചെലവഴിച്ച കാലത്തെല്ലാം യോഹന്നാന്‍ ജ്ഞാനസ്നാനം നല്‍കിയതു മുതല്‍ അവിടുന്ന് ആരോഹണം ചെയ്തതുവരെ നമ്മോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ പുനരുത്ഥാനത്തിനു സാക്ഷിയാകണം. അവര്‍ രണ്ടുപേരുടെ നാമം നിര്‍ദ്ദേശിച്ചു; യുസ്തുസ് എന്നു വിളിക്കപ്പെടുന്നവനും ബര്‍ണബാസ് എന്ന അപരനാമമുള്ളവനുമായ യൗസേപ്പിനേയും മത്തിയാസിനേയും. അനന്തരം അവര്‍ ഇങ്ങനെ അപേക്ഷിച്ചു: ‘സകലരുടേയും ഹൃദയങ്ങള്‍ കാണുന്ന കര്‍ത്താവേ, യൂദാസു സ്വന്തം കുറ്റത്താല്‍ ശ്‌ളൈഹിക സ്ഥാനവും ആചാര്യത്വവും നഷ്ടപ്പെടുത്തി. അവനര്‍ഹിക്കുന്ന സ്ഥാനത്തേക്ക് അങ്ങ് ആരെ തിരഞ്ഞെടുത്തിരിക്കുന്നുവെന്നു ഞങ്ങള്‍ക്കു കാണിച്ചുതരിക.’ പിന്നീട് അവര്‍ നറുക്കിട്ടു. നറുക്കു മത്തിയാസിനു വീണു. അങ്ങനെ അദ്ദേഹം 11 ശ്‌ളീഹന്മാരോടുകൂടെ എണ്ണപ്പെട്ടു (നട. 1, 21-26).

ഇതര അപ്പസ്‌തോലന്മാരോടുകൂടെ പരിശുദ്ധാത്മാവിനെ സ്വീകരിച്ച മത്തിയാസ് ശരീര നിഗ്രഹത്തെ കുറിച്ചു അത്യുത്സാഹത്തോടെ പ്രസംഗിക്കുകയുണ്ടായെന്ന് അലെക്‌സാന്‍ട്രിയായിലെ വിശുദ്ധ ക്ലമന്റു പറയുന്നു. അദ്ദേഹം കപ്പദോ ച്യായിലും കാസ്പിയന്‍ സമുദ്രതീരത്തുമാണു സുവിശേഷം പ്രസംഗിച്ചത്. എത്തിയോപ്യായില്‍ വച്ചു മത്തിയാസ് രക്തസാക്ഷിത്വ കിരീടം നേടി.

മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ ബഥാനിയായില്‍

താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയാ റിന്യൂവല്‍ സെന്ററില്‍ നടക്കും. രൂപതയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ സുവിശേഷാടിസ്ഥാനത്തില്‍ രൂപപ്പെടുത്താന്‍ ലഭിക്കുന്ന മികച്ച അവസരമാണ് റൂബി ജൂബിലിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു.

എപ്പാര്‍ക്കിയല്‍ അംസബ്ലിക്കായി ഒരു വര്‍ഷം നീണ്ട ഒരുക്കമാണ് രൂപത നടത്തിയത്. ആദ്യഘട്ടത്തില്‍ കുടുംബക്കൂട്ടായ്മ കേന്ദ്രീകൃതമായും ഫൊറോനതലത്തിലും അംസംബ്ലികള്‍ സംഘടിപ്പിച്ചിരുന്നു. രൂപതയിലെ വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായരുടെയും പ്രതിനിധികളാണ് എപ്പാര്‍ക്കിയല്‍ അംസബ്ലിയില്‍ പങ്കെടുക്കുന്നത്.

‘ഉണര്‍ന്നു പ്രശോഭിക്കുക’ (ഏശയ്യ 60:1) എന്നതാണ് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ആപ്തവാക്യം. ‘സഭ ഏവര്‍ക്കും വെളിച്ചമായി മാറാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ചരിത്രപരമായ ഈ ദൗത്യം ഇന്ന് ഏറ്റെടുക്കുവാന്‍ ഓരോരുത്തരെയും ക്രിസ്തു ക്ഷണിക്കുകയാണ്. ഇതിനുള്ള കാല്‍വയ്പ്പാണ് രൂപതാ അസംബ്ലിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിശ്വാസം, കുടുംബം, സമുദായം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പഠനവും വിചിന്തനവുമാണ് മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ഓരോ ഘട്ടത്തിലും രൂപപ്പെടുത്തിയിരിക്കുന്നത്’ – ബിഷപ് കൂട്ടിച്ചേര്‍ത്തു.

എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ സുഗമമാക്കാന്‍ വിഷയാവതരണരേഖ (Instrumentum laboris) പുറപ്പെടുവിച്ചിട്ടുണ്ട്. രൂപതാ അസംബ്ലിക്ക് പ്രാരംഭമായി കുടുംബകൂട്ടായ്മകളിലും ഫൊറോനയിലും നടന്ന ചര്‍ച്ചകളുടെയും വിലയിരുത്തലുകളെയും അടിസ്ഥാനത്തിലാണ് വിഷയാവതരണ രേഖ രൂപപ്പെടുത്തിയിരിക്കുന്നത്.

സ്റ്റാര്‍ട്ടില്‍ ‘കരിയര്‍ വര്‍ക്ക്‌ഷോപ്പ് 2K24’ മെയ് 15ന്

താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടില്‍ പ്ലസ്ടു പാസായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിക്കുന്ന ‘കരിയര്‍ വര്‍ക്ക്‌ഷോപ്പ് 2K24’ മെയ് 15ന് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിനു സമീപമുള്ള സ്റ്റാര്‍ട്ട് ക്യാംപസില്‍ രാവിലെ 10 മുതല്‍ വെകിട്ട് മൂന്നു വരെ നടക്കും. വിദ്യഭ്യാസ വിദഗ്ധനായ ജോസഫ് ജോര്‍ജ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

കരിയര്‍ വര്‍ക്ക്‌ഷോപ്പ് 2K24′ -ല്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങള്‍:
40 ലധികം വൈവിധ്യമാര്‍ന്ന പുതിയ കോഴ്‌സുകള്‍, അതിവേഗ ജോലി അവസരങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള സ്‌കോളര്‍ഷിപ്പ് സാധ്യതകള്‍, കുട്ടികളുടെ അഭിരുച നിര്‍ണയം, പ്ലസ്ടു വിന് ശേഷമുള്ള സുവര്‍ണ അവസരങ്ങള്‍, ജീവിത വിജയം നേടാന്‍ ആവശ്യമായ സോഫ്റ്റ് സ്‌കില്ലുകള്‍, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും നേരില്‍ സംവദിക്കാന്‍ അവസരം, പ്ലേസ്‌മെന്റ് സാദ്ധ്യതകളില്‍ അവസരം, വിദേശ രാജ്യങ്ങളില്‍ പഠനം, മറ്റ് അവസരങ്ങള്‍.

രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും: 0495 2357843, 9037107843, 9744458111.

Exit mobile version