കെസിവൈഎം താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ രൂപതയിലെ 11 മേഖലകളിലായി നടത്തിയ മേഖല യൂത്ത് കോണ്‍ഫറന്‍സുകള്‍ (എം.വൈ.സി.) സമാപിച്ചു. തിരുവമ്പാടി മേഖലയുടെ ആതിഥേയത്വത്തില്‍ തിരുവമ്പാടി അല്‍ഫോന്‍സാ കോളേജില്‍ നടന്ന സമാപന സമ്മേളനം കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ യുവത്വം സമൂഹത്തിന്റെ പ്രതീക്ഷയാണെന്നും കാലഘട്ടത്തിനനുസരിച്ച മാറ്റങ്ങളുടെ വക്താക്കളാണെന്നും ഡോ. ബീന ഫിലിപ്പ് അഭിപ്രായപ്പെട്ടു.
രൂപത പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 6 വര്‍ഷക്കാലമായി കെ.സി.വൈ.എം. താമരശ്ശേരി രൂപത ഡയറക്ടര്‍ ആയിരുന്ന ഫാ. ജോര്‍ജ്ജ് വെള്ളക്കാക്കുടിയിലിന് യാത്രയയപ്പും ഈ സമ്മേളന വേദിയില്‍ നടത്തപ്പെട്ടു. രൂപത ഡയറക്ടര്‍ ഫാ. മാത്യൂ തെക്കേക്കരമറ്റത്തില്‍, ജനറല്‍ സെക്രട്ടറി അലീന മാത്യൂ, മേഖല ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാക്കുടിയില്‍, മേഖല പ്രസിഡന്റ് അജിത്ത്, എല്‍ ഡി എസ് പ്രതിനിധി ആല്‍ബിന്‍ സഖറിയാസ്, വൈസ് പ്രസിഡന്റ് അലോണ ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 6-ന് പാറോപ്പടിയില്‍ ആരംഭിച്ച മേഖല യൂത്ത് കോണ്‍ഫറന്‍സില്‍ 11 മേഖലകളിലായി 1500-ലധികം യൂണിറ്റ് നേതാക്കളാണ് പങ്കെടുത്തത്.