കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് 2024 രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 31 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രൂപതാതല പരീക്ഷ സെപ്റ്റംബര്‍ 29-ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.30 വരെ നടക്കും. സംസ്ഥാനതല പരീക്ഷ നവംബര്‍ 10നും മെഗാ ഫൈനല്‍ നവംബര്‍ 23,24 തീയതികളിലും നടക്കും. ലോഗോസ് പ്രതിഭയ്ക്ക് അമ്പതിനായിരം രൂപയ്ക്കു മുകളിലാണ് സമ്മാനത്തുക.
പഠന ഭാഗങ്ങള്‍
ന്യായാധിപന്മാര്‍ 1-10, പ്രഭാഷകന്‍ 34-40, ലൂക്കാ 9-16, 2 കോറിന്തോസ് 7-13. പിഒസി ബൈബിള്‍, എന്‍ആര്‍എസ്‌വി കാത്തലിക് എഡിഷന്‍ എന്നീ ബൈബിളുകളിലേതെങ്കിലുമാണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്. മലയാളത്തിലും ഇംഗ്ലീഷിലും പരീക്ഷയെഴുതാം. പ്രായം അടിസ്ഥാനമാക്കി ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന രൂപതകള്‍ക്കും ഇടവകകള്‍ക്കും പ്രത്യേക സമ്മാനങ്ങള്‍.
പ്രായവിഭാഗങ്ങള്‍
മത്സരത്തില്‍ പങ്കെടുക്കുന്നവരെ പ്രായത്തെ അടിസ്ഥാനമാക്കി A, B, C, D, E, F എന്നീ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
A വിഭാഗം :1-1-2013-നും അതിനുശേഷവും ജനിച്ചവര്‍
B വിഭാഗം :1-1-2008-നും 31-12-2012-നും ഇടയ്ക്ക് ജനിച്ചവര്‍
C വിഭാഗം :1-1-1993-നും 31-12-2007-നും ഇടയ്ക്ക് ജനിച്ചവര്‍
D വിഭാഗം :1-1-1973-നും 31-12-1992-നും ഇടയ്ക്ക് ജനിച്ചവര്‍
E വിഭാഗം :1-1-1960-നും 31-12-1972-നും ഇടയ്ക്ക് ജനിച്ചവര്‍
F വിഭാഗം :31-12-1959-നും അതിനു മുമ്പും ജനിച്ചവര്‍.