താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ടിന്റെ 2024-2025 അധ്യയന വര്‍ഷം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സ്വഭാവരൂപീകരണത്തിന് പ്രത്യേകമായ പ്രാധാന്യം നല്‍കി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുകൊണ്ട് സ്റ്റാര്‍ട്ട് നടത്തുന്ന കോഴ്സുകള്‍ മാതൃകാപരമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.
ആരോഗ്യമേഖലയിലെ ജോലി സാധ്യതകളെ മുന്‍നിര്‍ത്തി സ്റ്റാര്‍ട്ട് ആരംഭിച്ച ത്രൈമാസ നൈപുണ്യ പരിശീലന കോഴ്സ് START Care Solutions വെബ്സൈറ്റ് ലോഞ്ചും, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാസ്ത്രീയമായി നടത്തുന്ന START Aptitude Test വിങ്ങിന്റെ ഉദ്ഘാടനവും ബിഷപ് നിര്‍വഹിച്ചു.
സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍ ആമുഖപ്രഭാഷണം നടത്തി. ക്രിസ്തുദാസി സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ടീന കുന്നേല്‍, പാറോപ്പടി ഫൊറോന വികാരി ഫാ. സൈമണ്‍ കിഴക്കേകുന്നേല്‍, കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.