രാത്രി 8.30-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും
താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര-ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം’ എന്ന ഏകവത്സര ഓണ്‍ലൈന്‍ പഠന കോഴ്സിന്റെ മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും രണ്ടാമത് ബാച്ചിന്റെ സമാപനവും ഇന്ന് നടക്കും. രാത്രി 8.30-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ബിനു മാത്യു കുളത്തിങ്കല്‍ സ്വാഗതം ആശംസിക്കും. പൗരസ്ത്യവിദ്യപീഠം പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. തോമസ് വടക്കേല്‍ എന്നിവര്‍ പ്രസംഗിക്കും.
സെബാസ്റ്റ്യന്‍ ആലഞ്ചേരി, സിസ്റ്റര്‍ ജാസ്മിന്‍ സിഎംസി, സിസ്റ്റര്‍ നോബിള്‍ മരിയ എസ്എച്ച്, ഡിക്‌സി അഗസ്റ്റിന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും.