ആല്‍ഫാ മരിയാ അക്കാദമിയില്‍ ജര്‍മ്മന്‍ ക്ലാസുകള്‍

കുന്നമംഗലം ആല്‍ഫാ മരിയാ അക്കാദമിയില്‍ ജര്‍മ്മന്‍ A2, B1 ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. എല്ലാ മാസവും പുതിയ A1 ബാച്ചുകള്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ ഫാ. അനീഷ് പുളിച്ചമാക്കല്‍ അറിയിച്ചു. നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് തികച്ചും സൗജന്യമായാണ് ക്ലാസുകള്‍. ഹോസ്റ്റല്‍, കാന്റീന്‍ സൗകര്യം ലഭ്യമാണ്.
അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും: 9497567689, 8157044071

ആല്‍ഫാ മരിയ അക്കാദമിയില്‍ അഡ്മിഷന്‍ ആരംഭിച്ചു

ജര്‍മ്മന്‍ ഭാഷാ പരിശീലനം

എട്ട് മാസം കൊണ്ട് B2 ലെവല്‍ പൂര്‍ത്തിയാകുന്ന ജര്‍മ്മന്‍ ഭാഷ പരിശീലനം. പരിചയസമ്പന്നരായ അധ്യാപകര്‍ക്ക് ഒപ്പം താമസിച്ച് പഠിക്കാം. ഒപ്പം ജര്‍മ്മനിയില്‍ പഠിക്കാനുള്ള സഹായവും ചെയ്തു കൊടുക്കുന്നു.

നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് ഫ്രീ ആയി ജര്‍മന്‍ പഠിക്കാനും ഫ്രീയായി ജര്‍മ്മനിയില്‍ പോകാനും അവസരമൊരുക്കുന്നു. ഓണ്‍ലൈന്‍ ഓഫ്ലൈന്‍ ക്ലാസുകള്‍.

ട്യൂഷന്‍ ക്ലാസുകള്‍

ആല്‍ഫാ മരിയ അക്കാദമി തിരുവമ്പാടിയിലും കുന്നമംഗലത്തും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയസമ്പന്നരായ അധ്യാപകരുടെ ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. അനീഷ് പുളിച്ചമാക്കല്‍ (9497567689), ഫാ. ജിതിന്‍ പന്തലാടിക്കല്‍ (8157044071).

ആല്‍ഫാ അക്കാദമിയില്‍ ജര്‍മന്‍ ഭാഷാ ക്ലാസുകള്‍ ഏപ്രില്‍ എട്ടു മുതല്‍

കുന്നമംഗലം ആല്‍ഫ മരിയ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ ക്ലാസുകള്‍ ഏപ്രില്‍ എട്ടു മുതല്‍ ആരംഭിക്കും. ഇതിനായി ഗുരുകുലം മോഡല്‍ കാംപസ് പ്രവര്‍ത്തനം ആരംഭിച്ചു.

ജര്‍മന്‍ ഭാഷയില്‍ ബി2 നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാസം ഒരു ലക്ഷം രൂപയിലധികം സ്റ്റൈപെന്റോടെ ജര്‍മ്മനിയില്‍ നഴ്‌സിങ് ഉള്‍പ്പടെ വിവിധ കോഴ്‌സുകളില്‍ ഫീസില്ലാതെ പഠിക്കാനുള്ള അവസരവും ആല്‍ഫാ അക്കാദമി ഒരുക്കുന്നുണ്ട്.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കാംപസിനുള്ളില്‍ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497567689

സ്വപ്‌ന സാക്ഷാത്ക്കാരമായി ആല്‍ഫാ മരിയ അക്കാദമി കെട്ടിടം

വിവിധ മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രമായ ആല്‍ഫാ മരിയ അക്കാദമി കുന്നമംഗലത്ത് നിര്‍മിച്ച പുതിയ കെട്ടിടം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടെ റസിഡന്‍ഷ്യല്‍ കോഴ്സുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ മരിയ അക്കാമി പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം ബിഷപ് നിര്‍വഹിച്ചു.

പൊതുസമ്മേളനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫാ അക്കാദമിക്ക് ഇത് സ്വപ്‌ന സാക്ഷാത്ക്കാരമാണെന്ന് ബിഷപ് പറഞ്ഞു. വിവിധങ്ങളായ പരിശീലനത്തിലൂടെ നിരവധി കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനും മത്സരപരീക്ഷകള്‍ക്കും സജ്ജരാക്കാന്‍ ആല്‍ഫയ്ക്കു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ആല്‍ഫയ്ക്കു കഴിയും – ബിഷപ് കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അധ്യക്ഷത വഹിച്ചു. പാറോപ്പടി സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. ജോസഫ് കളരിക്കല്‍, ആല്‍ഫാ അക്കാദമി ഡയറക്ടര്‍ ഫാ. ജോസഫ് പുളിച്ചമാക്കല്‍, ജോസ് ലൂക്ക് വെളിയംകുളത്ത്, ബേബി പഴംപ്ലാക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.

കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി കരാറുകാരെയും അനുബന്ധ ജോലിക്കാരെയും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആദരിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാല, വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികര്‍, അല്‍മായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആല്‍ഫാ മരിയ അക്കാദമി: പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ

വിവിധ മത്സര പരീക്ഷകളുടെ പരിശീലന കേന്ദ്രമായ ആല്‍ഫാ മരിയ അക്കാദമി കുന്നമംഗലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ വൈകിട്ട് നാലിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. അത്യാധുനിക സൗകര്യങ്ങളോടെ റസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫാ മരിയ അക്കാമി പുതിയ കെട്ടിടം പൂര്‍ത്തിയാക്കിയത്.

”ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്കും ആശ്രയിക്കാന്‍ പറ്റുന്ന സ്ഥാപനമായി ആല്‍ഫാ അക്കാദമി മാറിയെന്നത് അഭിമാനകരമാണ്. വിവിധങ്ങളായ പരിശീലനത്തിലൂടെ നിരവധി കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനും മത്സരപരീക്ഷകള്‍ക്കും സജ്ജരാക്കാന്‍ ആല്‍ഫയ്ക്കു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ ആല്‍ഫയ്ക്കു കഴിയും. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തിയ ഡയറക്ടര്‍ ഫാ. ജോസഫ് പുളിച്ചമാക്കലിനും ആല്‍ഫാ മരിയ ട്രസ്റ്റ് അംഗങ്ങള്‍ക്കും ആല്‍ഫാ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേരുന്നു” – ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

”മത്സര പരീക്ഷാ പരിശീലനരംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആല്‍ഫാ മരിയ അക്കാദമിക്ക് സാധിച്ചു എന്നത് ഏറെ സന്തോഷകരമാണ്. പുതിയ പരിശീലന പദ്ധതികളിലൂടെയും കോഴ്‌സുകളിലൂടെയും സാധ്യതകളുടെ പുതുവാതായനങ്ങള്‍ തുറക്കുകയാണ് ആല്‍ഫയുടെ ലക്ഷ്യം” – ആല്‍ഫാ അക്കാദമി ഡയറക്ടര്‍ ഫാ. ജോസഫ് പുളിച്ചമാക്കല്‍ പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാല തുടങ്ങിയവര്‍ പങ്കെടുക്കും.

സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്, ജര്‍മന്‍ ഭാഷാ പരിശീലനം, പിഎസ്‌സി പരീക്ഷാ പരിശീലനം, കെ. ടെറ്റ് പരീക്ഷാ പരിശീലനം, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് സ്‌കോളര്‍ഷിപ് പരിശീലനം, കര്‍ണാടക കോമണ്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം തുടങ്ങിയ കോഴ്‌സുകളാണ് ആല്‍ഫാ അക്കാദമിയില്‍ നിലവിലുള്ളത്.

താമരശ്ശേരി രൂപതയുടെ രജതജൂബിലിയോടനുബന്ധിച്ച് 2010-ലാണ് ആല്‍ഫാ അക്കാദമി തിരുവമ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ആല്‍ഫാ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലനം

തിരുവമ്പാടി: ജര്‍മ്മന്‍ ഭാഷയില്‍ പ്രാവിണ്യം നേടുന്നതിനും വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ക്കുമായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലന ക്ലാസ്സുകള്‍ ജൂലൈ 17 മുതല്‍ ആരംഭിക്കുന്നു. കുന്നമംഗലം സെന്ററിലാണ് എ1, എ2, ബി1 ക്ലാസുകള്‍ ആരംഭിക്കുന്നത്.
പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ജര്‍മ്മനിയിലേക്ക് പ്ലേസ്‌മെന്റ് സഹായവും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 7907028758.

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ജോലി:ആല്‍ഫ മരിയ അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു

തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍ 2023 – 2024 വര്‍ഷങ്ങളില്‍ ആരോഗ്യമേഖലയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന DHS Staff Nurse – Nursing Officer, AIIMS – NORCET തുടങ്ങിയ പരീക്ഷകള്‍ക്ക് ഒരുക്കമായുള്ള പരിശീലന ക്ലാസ്സുകള്‍ ജൂണ്‍ 10 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകളും, കുന്നമംഗലം, തിരുവമ്പാടി സെന്ററുകളില്‍ ഓഫ് ലൈന്‍ ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷകള്‍ നടക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ റെക്കോഡഡ് വീഡിയോകള്‍ ആല്‍ഫ മരിയ അക്കാദമി മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കും. മുന്‍ വര്‍ഷങ്ങളിലെ പരീക്ഷ ചോദ്യ പേപ്പറുകള്‍ വിശകലനം ചെയ്യും. ദിവസന പരിശീലന പരീക്ഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. നൂറില്‍ അധികം മെഗാ ടെസ്റ്റുകളും തയ്യാറാക്കിയിട്ടുണ്ട്. ക്ലാസുകളുടെ പിഡിഎഫ് ഫോര്‍മാറ്റിലുള്ള നോട്ടുകള്‍ നല്‍കുന്നതാണ്. അഡ്മിഷന് വിളിക്കേണ്ട നമ്പര്‍: 99468 65818, 99616 54611

Exit mobile version