പ്രമുഖ വജ്രാഭരണ ജ്വല്ലറിയായ സണ്ണി ഡയമണ്ട്‌സ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. എറണാകുളത്തെ ജ്വല്ലറിയില്‍ വിവിധ തസ്തികകളില്‍ 56 ഒഴിവുകളുണ്ട്. ജൂലൈ 5ന് മുമ്പ് അപേക്ഷിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് സെക്ഷനില്‍ ഷോറൂം മാനേജര്‍, അസി. ഷോറൂം മാനേജര്‍, സീനിയര്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്, സെയില്‍സ് കണ്‍സള്‍ട്ടന്‍സ്, ജൂനിയര്‍ സെയില്‍സ് കണ്‍സള്‍ട്ടന്‍സ്, സെയില്‍സ് ട്രെയ്‌നി, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകളിള്‍.
ഫിനാന്‍സ് വിഭാഗത്തില്‍ അസി. ഫിനാന്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, അക്കൗണ്ട്‌സ് ട്രെയ്‌നി, ബാര്‍ കോഡിങ് അസോസിയേറ്റ്, ഇന്‍വെന്ററി അസോസിയേറ്റ് തസ്തികകളില്‍ ഒഴിവുകളുണ്ട്.
പ്രൊഡക്ഷന്‍ വിഭാഗത്തില്‍ പ്രൊഡക്ഷന്‍ അസോസിയേറ്റ്, ക്യുസി അസോസിയേറ്റ്, സിഎഎം അസോസിയേറ്റ്, ജ്വല്ലറി കാഡ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ഐടി അഡ്മിനിസ്‌ട്രേഷന്‍, എച്ച്ആര്‍ റിക്രൂട്ടര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.
താമരശ്ശേരി രൂപതയുടെ ഹെല്‍പ് ഡെസ്‌ക് സംരംഭമായ എയ്ഡര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. https://www.aiderfoundation.org/service/job-vacancy-sunny-diamond (എയ്ഡര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ്)