നൈപുണ്യ വികസന ശില്‍പശാല ജൂണ്‍ 17ന്

താമരശ്ശേരി രൂപത ഏയ്ഡര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജൂണ്‍ 17-ന് നൈപുണ്യ വികസന ശില്‍പശാല സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ മനസിലാക്കി ആ മേഖലയിലേക്ക് അവരെ തിരിച്ചുവിടാന്‍ കഴിയുന്ന തരത്തിലുള്ള ക്ലാസുകളാണ് ശില്‍പശാലയില്‍ ക്രമീകരിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും യുവജനങ്ങള്‍ക്കും പങ്കെടുക്കാം. ഒമ്പതാം ക്ലാസ് മുതല്‍ മുകളിലോട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യലൈസ്ഡ് കരിയര്‍ ഗൈഡന്‍സ്, അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ബേസിക് അവയര്‍നസ്, റെഗുലര്‍ പഠനശൈലി പരിശീലനം, സിവില്‍ സര്‍വീസ് – പിഎസ്‌സി പരീക്ഷ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, മത്സര പരീക്ഷ പരിശീലനം, സ്റ്റാര്‍ട്ടപ്പ് ഐഡിയ വിശകലനം, പേഴ്‌സണലൈസ്ഡ് കരിയര്‍ കൗണ്‍സിലിങ് എന്നിവ ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ജൂണ്‍ 17-ന് രാവിലെ 10 മുതല്‍ ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് ശില്‍പശാല.

ഭാവിയിലേക്ക് വഴികാട്ടാന്‍ എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്റ്റ്

തൊഴില്‍ സാധ്യതകളും വ്യക്തിത്വഗുണങ്ങളും പരിഗണിച്ച് വിദ്യാഭ്യാസമേഖലകള്‍ നിശ്ചയിക്കാനും മികച്ച സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കാനും പ്രവേശന പരീക്ഷകള്‍ എഴുതാനും വിദ്യാര്‍ത്ഥികളെ ഒരുക്കുന്ന എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു. എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപന സമ്മേളനത്തില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി വിദ്യാര്‍ത്ഥികള്‍ക്ക് ലോഗോ കൈമാറിയാണ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തത്.

താമരശ്ശേരി രൂപതയിലെ ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വരും വര്‍ഷങ്ങളില്‍ നേരിട്ടും ഓണ്‍ലൈന്‍ മുഖേനയും ബന്ധപ്പെടുകയും ഒരു വര്‍ഷത്തോളം അവരെ വ്യക്തിപരമായി പഠിച്ച് കഴിവുകള്‍, അപ്റ്റിറ്റിയൂഡ്, താത്പര്യം, ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹത, കുടുംബ പശ്ചാത്തലം, വ്യക്തിപരമായ പ്രശ്നങ്ങള്‍ എന്നിവ മനസിലാക്കി കുട്ടികള്‍ക്ക് ഭാവിയിലേക്കുള്ള വഴിതെളിക്കുന്ന പദ്ധതിയാണ് എയ്ഡര്‍ എഡ്യൂകെയര്‍ – ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ പ്രൊജക്ട്.

വിദ്യാപീഠം, എയ്ഡര്‍ എഡ്യൂകണക്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഈ പ്രൊജക്ടിന്റെ ഭാഗമായി ഉപയോഗപ്പെടുത്തി വരുന്നു. ചെറുപ്പത്തില്‍ തന്നെ തൊഴില്‍ ബന്ധിതമായ കരിക്കുലം വീത്തേ വിദ്യാപീഠം മുഖേന നിര്‍മ്മിച്ച് സൂക്ഷിക്കാനും അഭിരുചികള്‍ക്കനുസരിച്ച ആഡ് ഓണ്‍ കോഴ്സുകള്‍ ചെയ്യാനും കുട്ടികള്‍ക്ക് സാധിക്കും.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ മലബാര്‍ ഭദ്രാസനം മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, മോണ്‍. അബ്രഹാം വയലില്‍, എയ്ഡര്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, എയ്ഡര്‍ എഡ്യൂകെയര്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാക്കുടിയില്‍, ഫാ. അഭിലാഷ് ചിലമ്പിക്കുന്നേല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

എഡ്യൂകെയര്‍ മെന്റര്‍മാരാ സിസ്റ്റര്‍ സജിനി ജോര്‍ജ്, സിസ്റ്റര്‍ റ്റിസി ജോസ്, സിസ്റ്റര്‍ സ്‌നേഹ മെറിന്‍, സിസ്റ്റര്‍ സോന മരിയ, സിസ്റ്റര്‍ ടെസ്ന ജോര്‍ജ്, സിസ്റ്റര്‍ ക്രിസ്റ്റീന റോസ് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

കേന്ദ്ര സര്‍വീസിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ ടെക്‌നിക്കല്‍), ഹവല്‍ദാര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ജൂലൈ 21നകം അപേക്ഷിക്കണം.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ ടെക്‌നിക്കല്‍) തസ്തികയില്‍ 1198 ഒഴിവുകളുണ്ട്. പത്താം ക്ലാസാണ് യോഗ്യത. പ്രായപരിധി 18 – 25. ഹവല്‍ദാന്‍ തസ്തികയില്‍ 360 ഒഴിവുകളുണ്ട്. പത്താം യോഗ്യതയുള്ള 27 വയസ് കവിയാത്ത പ്രായപൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.

കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാ ഫീസ് 100 രൂപ. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂലൈ 22. സെപ്റ്റംബറിലാകും പരീക്ഷ.
https://ssc.nic.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

താമരശ്ശേരി രൂപതയുടെ ഹെല്‍പ് ഡെസ്‌ക് സംരംഭമായ എയ്ഡര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. https://aiderfoundation.org/service/ssc-vacancy-2023-july (എയ്ഡര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ്)

സണ്ണി ഡയമണ്ട്‌സ് ജ്വല്ലറിയില്‍ 56 ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം

പ്രമുഖ വജ്രാഭരണ ജ്വല്ലറിയായ സണ്ണി ഡയമണ്ട്‌സ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. എറണാകുളത്തെ ജ്വല്ലറിയില്‍ വിവിധ തസ്തികകളില്‍ 56 ഒഴിവുകളുണ്ട്. ജൂലൈ 5ന് മുമ്പ് അപേക്ഷിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.

സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് സെക്ഷനില്‍ ഷോറൂം മാനേജര്‍, അസി. ഷോറൂം മാനേജര്‍, സീനിയര്‍ സെയില്‍സ് കണ്‍സള്‍ട്ടന്റ്, സെയില്‍സ് കണ്‍സള്‍ട്ടന്‍സ്, ജൂനിയര്‍ സെയില്‍സ് കണ്‍സള്‍ട്ടന്‍സ്, സെയില്‍സ് ട്രെയ്‌നി, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവുകളിള്‍.

ഫിനാന്‍സ് വിഭാഗത്തില്‍ അസി. ഫിനാന്‍സ് മാനേജര്‍, സീനിയര്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അക്കൗണ്ടന്റ്, അക്കൗണ്ട്‌സ് ട്രെയ്‌നി, ബാര്‍ കോഡിങ് അസോസിയേറ്റ്, ഇന്‍വെന്ററി അസോസിയേറ്റ് തസ്തികകളില്‍ ഒഴിവുകളുണ്ട്.

പ്രൊഡക്ഷന്‍ വിഭാഗത്തില്‍ പ്രൊഡക്ഷന്‍ അസോസിയേറ്റ്, ക്യുസി അസോസിയേറ്റ്, സിഎഎം അസോസിയേറ്റ്, ജ്വല്ലറി കാഡ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ഐടി അഡ്മിനിസ്‌ട്രേഷന്‍, എച്ച്ആര്‍ റിക്രൂട്ടര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

താമരശ്ശേരി രൂപതയുടെ ഹെല്‍പ് ഡെസ്‌ക് സംരംഭമായ എയ്ഡര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. https://www.aiderfoundation.org/service/job-vacancy-sunny-diamond (എയ്ഡര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ്)

കുറഞ്ഞ പലിശയില്‍ വിവിധ വായ്പകളുമായി കെഎസ്എംഡിഎഫ്‌സി

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വിവിധ ആവശ്യങ്ങള്‍ക്കായി ലോണുകള്‍ നല്‍കുന്നു. കോഴിക്കോട് ചക്കോരത്തുകുളത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മലപ്പുറം ഉള്‍പ്പടെ വിവിധ ജില്ലകളില്‍ കോര്‍പ്പറേഷന് ശാഖകളുണ്ട്.
താരതമ്യേന കുറഞ്ഞ പലിശനിരക്കില്‍ സ്വയംതൊഴില്‍ വായ്പ, ബിസിനസ് ഡെവലപ്‌മെന്റ് വായ്പ, വിദ്യാഭ്യാസ വായ്പ, പ്രവാസി വായ്പ തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ നല്‍കിവരുന്ന സേവനങ്ങള്‍. വായ്പയ്ക്കുള്ള അപേക്ഷ ഫോം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നേരിട്ടപേക്ഷിക്കാവുന്നതാണ്.
വായ്പയ്ക്ക് അപേക്ഷിക്കാന്‍ സഹായം വേണ്ടവര്‍ക്കായി താമരശ്ശേരി രൂപതയുടെ സാമൂഹിക സമ്പര്‍ക്ക സ്ഥാപനമായ എയ്ഡര്‍ ഫൗണ്ടേഷനും സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസും സംയുക്തമായി അവസരമൊരുക്കുന്നു. ഇതോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. https://www.aiderfoundation.org/service/ksmdfc-loan-denied-application
കുടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 9446788884, 8086442992. (പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ)

Exit mobile version