താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ രൂപതയിലെ കുടുംബ കൂട്ടായ്മകള്‍ക്കു വേണ്ടി സംഘടിപ്പിച്ച പുത്തന്‍പാന ആലാപന മത്സരത്തില്‍ ചേവായൂര്‍ സെന്റ് ജോണ്‍സ് കുടുംബ കൂട്ടായ്മ ഒന്നാം സ്ഥാനം നേടി. മഞ്ചേരി സെന്റ് ജോസഫ്‌സ്, പുല്ലൂരാംപാറ സെന്റ് പോള്‍സ് കൂട്ടായ്മകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും പുത്തന്‍ പാനയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ച ഗ്രന്ഥകാരനുമായ എഫ്. ആന്റണി പുത്തൂര്‍ മാസ്റ്റര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
റോസമ്മ പുല്ലാട്ട് മെമ്മോറിയല്‍ ട്രോഫിയും 7000 രൂപയുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ത്രേസ്യാമ്മ കോലാട്ടുവെളിയില്‍ മെമ്മോറിയല്‍ ട്രോഫിയും 5000 രൂപയും. മൂന്നാം സമ്മാനം റവ. ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വോസ് ട്രസ്റ്റ് മെമ്മോറിയല്‍ ട്രോഫിയും 3000 രൂപയും.
മേരിക്കുന്ന് പിഎംഒസിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 12 ടീമുകളിലായി നൂറോളം പേര്‍ പങ്കെടുത്തു. താമരശ്ശേരി രൂപതാ ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍, പിഎംഒസി അസി. ഡയറക്ടര്‍ ഫാ. മാറ്റസ് കോരംകോട്ട്, റിജോ കൂത്രപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.