കോഴിക്കോട് ദേവഗിരി സെന്റ ് ജോസഫ്‌സ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘട
നയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 22 ന് അഖിലേന്ത്യാ ചെസ് ടൂര്‍ണമെന്റ്
നടക്കും. ഫിഡേ റേറ്റഡ് ടൂര്‍ണമെന്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി
അറുനൂറോളം പേര്‍ പങ്കെടുക്കും.
ടൂര്‍ണമെന്റിന്റെ വിളംബരമായി ഓഗസ്റ്റ് 12 ന് ഇന്റര്‍നാഷണല്‍ ചെസ് മാസ്റ്റര്‍ കെ.
രത്‌നാകരന്‍ 68 പേരോട് ഒരേ സമയം കളിക്കുന്ന ചെസ് എക്‌സിബിഷന്‍ മല്‍സരം കോളജില്‍ നടക്കും. കോളജ് 68-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഓര്‍മയ്ക്കാണ് 68 പേര്‍ കളിക്കാന്‍ അണിനിരക്കുന്നത്. ഈ മല്‍സരം ഗോവ ഗവര്‍ണര്‍
അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും.
ടൂര്‍ണമെന്റ് ലോഗോയുടെയും ബ്രോഷറിന്റെയും പ്രകാശനം സി. എം. ഐ പ്രെ
ാവിന്‍ഷ്യലും ടൂര്‍ണമെന്റ് കമ്മിറ്റി രക്ഷാധികാരിയുമായ ഫാ. ഡോ. ബിജു ജോണ്‍
വെള്ളക്കട നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ബോബി ജോസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. എന്‍.ടി. ആന്റോ,
പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ ് അഡ്വ. മാത്യു കട്ടിക്കാന, സെക്രട്ടറി പ്രഫ.
ഇ. കെ. നന്ദഗോപാല്‍, കോ ഓര്‍ഡിനേറ്റര്‍ പ്രഫ. ചാര്‍ളി കട്ടക്കയം, ടൂര്‍ണമെന്റ്
ഡയറക്ടര്‍ രജീവ് മാനുവല്‍, സഞ്ജയ് അലക്‌സ്, കെ.എഫ്. ജോര്‍ജ്, ഒ.പി. ശ്രീ ഹര്‍ഷകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9847357247 നമ്പറില്‍ ബന്ധപ്പെടുക.