താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടില്‍ അവധിക്കാല തീവ്രപരിശീലന ഇംഗ്ലീഷ് കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2024 ഏപ്രില്‍ 11 മുതല്‍ 20 വരെയാണ് കോഴ്‌സ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രാമറിന് പ്രാധാന്യം നല്‍കി എട്ടു വര്‍ഷമായി നടത്തി വരുന്ന കോഴ്‌സില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പ്രായോഗിക പരിശീലനവും നല്‍കുന്നു. പത്താം ക്ലാസ് വരെയുള്ള കണക്ക് പാഠഭാഗങ്ങളും കോഴ്‌സിന്റെ ഭാഗമാണ്.
ബേസിക് (മൂന്ന്, നാല് ക്ലാസുകള്‍), ക്ലാസിക്ക് (അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകള്‍), അഡ്‌വാന്‍സ്ഡ് (എട്ടു മുതല്‍ 10 വരെ ക്ലാസുകള്‍), പ്രൊഫിഷ്യന്റ് (പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍) എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസുകള്‍.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. വ്യക്തിത്വ വികസനം, ലക്ഷ്യബോധം, പൊതുവിജ്ഞാനം, ലോജിക്കല്‍ റീസണിങ്, മെച്ചപ്പെട്ട പഠനരീതികള്‍, മാനസികാരോഗ്യ രൂപീകരണം എന്നിവയിലും കോഴ്‌സിന്റെ ഭാഗമിയി പരിശീലനം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9037107843, 9744458111.
വെബ്‌സൈറ്റ്:https://www.startindia.org/