2022-23 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് നേടി വിജയിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷന്‍സി അവാര്‍ഡിന് അപേക്ഷിക്കാം. 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരായിരിക്കണം. ഭിന്നശേഷിക്കാരില്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഗ്രേഡ് നിബന്ധനയില്ല. കേരള, സിബിഎസ്‌സി, ഐസിഎസ്‌സി തുടങ്ങി വിവിധ ബോര്‍ഡുകളുടെ പരീക്ഷ എഴുതിയ ഭിന്നശേഷിക്കാരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപ വീതം ക്യാഷ് അവാര്‍ഡ് ലഭിക്കും. അപേക്ഷാ ഫോം http://www.hpwc.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ഭിന്നശേഷിത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാര്‍കാര്‍ഡ് കോപ്പി, യുഡിഐഡി കാര്‍ഡ് കോപ്പി എന്നിവ പിന്‍ ചെയ്യണം.
അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം: കേരളസംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, മാനേജിംഗ് ഡയറക്ടര്‍, പൂജപ്പുര, തിരുവനന്തപുരം – 695012. അപേക്ഷകള്‍ ജൂണ്‍ 30ന് മുമ്പ് ഓഫീസില്‍ ലഭിക്കണം.