ഫാ. ജോണ്‍സണ്‍ വരകപറമ്പില്‍ സി.എസ്.ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
ചെറുപുഷ്പ സന്യാസ സമൂഹം സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. ജോണ്‍സണ്‍ വരകപറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജിനോ പെരിംഞ്ചേരിലാണ് വികാര്‍ പ്രൊവിന്‍ഷ്യല്‍. ഫാ. ജോഷി വാളിപ്ലാക്കല്‍, ഫാ. സിജോയ് കരിങ്ങാലിച്ചിറ, ഫാ. ബിജു കൊല്ലകൊമ്പില്‍ എന്നിവരാണ് പുതിയ കൗണ്‍സിലര്‍മാര്‍. ഫാ. ജോസഫ് കൈതകുളത്തില്‍ ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നാമത് ഓഡിനറി പ്രൊവിന്‍ഷ്യല്‍ സിനാക്‌സിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.