താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന കുളത്തുവയല്‍ തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. രാത്രി 10-ന് താമരശ്ശേരി കത്തീഡ്രലില്‍ നിന്ന് തീര്‍ത്ഥാടനം ആരംഭിക്കും. കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായി വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കുളത്തുവയലിലെത്തും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലാണ് തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്.
യുദ്ധക്കെടുതികള്‍ മൂലം ക്ലേശം അനുഭവിക്കുന്നവരെയും വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖലയെയും ദുരിതത്തിലായ കര്‍ഷകരെയും പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും പ്രത്യേക നിയോഗമായി സമര്‍പ്പിച്ചാണ് ഇത്തവണത്തെ തീര്‍ത്ഥാടനം.
താമരശ്ശേരി കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച് കൊരങ്ങാട് അല്‍ഫോന്‍സാ സ്‌കൂള്‍, കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് വഴിയാണ് കുളത്തുവയലിലേക്ക് തീര്‍ത്ഥാടനം എത്തിച്ചേരുക.
കുളത്തുവയല്‍ തീര്‍ത്ഥാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക.