ആഗസ്റ്റ് 27: വിശുദ്ധ മോനിക്കാ

മോനിക്കാ ആഫ്രിക്കയില്‍ കാര്‍ത്തേജില്‍ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തില്‍ 332-ല്‍ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു; എങ്കിലും വിവാഹം കഴിച്ചത് ടഗാസ്‌റെറ എന്ന പട്ടണത്തിലെ പട്രീഷിയൂസ് എന്ന ഒരു വിജാതീയനെയാണ്. അവര്‍ക്ക് അഗസ്റ്റിന്‍, നവീജിയസ്സ് എന്ന രണ്ട് ആണ്‍മക്കളുണ്ടായി, മോനിക്കാ തന്റെ സന്മാതൃകയും സ്‌നേഹവായ്പ്പും വഴി ഭര്‍ത്താവിനെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവ് കോപിഷ്ഠനായിരുന്നെങ്കിലും മോനിക്കാ സഹിക്കയല്ലാതെ അദ്ദേഹത്തോട് കോപിച്ചിട്ടില്ല. തന്റെ ക്ഷമവഴി ക്രിസ്തീയ വിശ്വാസത്തിലേക്ക് ഭര്‍ത്താവിനെ ആനയിക്കാന്‍ മോനിക്കയ്ക്ക് സാധിച്ചു. 370-ല്‍ പ്രടീഷിയസ്സു ജ്ഞാനസ്‌നാനം സ്വീകരിച്ചു; 371-ല്‍ മരിക്കുകയും ചെയ്തു.

അഗസ്‌ററിന്‍ അന്ന് കാര്‍ത്തേജില്‍ പഠിക്കുകയായിരുന്നു. 373-ല്‍ അവിടെവച്ചു അദ്ദേഹം മനീക്കിയന്‍ പാഷണ്ഡത ആശ്ലേഷിച്ചു. അന്നുമുതല്‍ മകന്റെ ജ്ഞാനസ്‌നാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു മോനിക്കയുടെ തൊഴിലെന്നു പറയാം. 387-ല്‍ മകന്‍ ജത്ഥഞാനസ്‌നാനപ്പെട്ടതുവരെ അവളുടെ കണ്ണുനീര് തോര്‍ന്നിട്ടില്ല. പല വൈദികരെക്കൊണ്ടും മെത്രാന്മാരെക്കൊണ്ടും ഉപദേശിപ്പിച്ചു. മനീക്കിയന്‍ ഇടത്തൂട്ടില്‍നിന്ന് മാനസാന്തരപ്പെട്ട ഒരു മെത്രാന്‍ അവളോടു പറഞ്ഞു: ‘നീ ചെയ്യുന്നതുപോലെ തുടരുക. ഇത്രയേറെ കണ്ണുനീരിന്റെ മകന്‍ നശിക്കുക അസാദ്ധ്യമാണ്.’

അക്കാലത്ത് അഗസ്‌ററിന്‍ റെട്ടൊറിക്കു പഠിക്കാന്‍ റോമയിലേക്ക് പോകാന്‍ തുടങ്ങി. മാനസാന്തരം നീളുമെന്ന് കണ്ട് മോനിക്കാ തടഞ്ഞു. വിശുദ്ധ സിപ്രിയന്റെ കുഴിമാടത്തുങ്കല്‍ ആ യാത്ര തടയാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അഗസ്‌ററിന്‍ ഒളിച്ചു പോയി. റോമില്‍നിന്ന് റെട്ടൊറിക്കു പഠിക്കാന്‍ അഗസ്‌ററിന്‍ മിലാനിയിലേക്കു പോയി. അവിടെവച്ച് അദ്ദേഹം അംബ്രോസു പുണ്യവാന്റെ പല പ്രസംഗങ്ങള്‍ കേട്ടു. മനീക്കെയിസം അഗസ്‌ററിന്‍ ഉപേക്ഷിച്ചു. പിന്നെയും കുറേ നാള്‍കൂടി മോനിക്കാ കണ്ണുനീരോടെ പ്രാര്‍ത്ഥിക്കേണ്ടിവന്നു. മോനിക്കാ മിലാനില്‍വന്നു വിശുദ്ധ അംബ്രോസിന്റെ ഉപദേശപ്രകാരം ജീവിച്ചു. അവസാനം 387-ലേ ഉയിര്‍പ്പ് ദിവസം അഗസ്‌ററിന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. കൂടെ അദ്ദേഹത്തിന്റെ കുറെ സ്‌നേഹിതന്മാരും. അവരെയെല്ലാം മക്കളെപ്പോലെ മോനിക്കാ ശുശ്രൂഷിച്ചു. എല്ലാവരും ആഫ്രിക്കയിലേക്കു മടങ്ങി. അവിടെവച്ച് തന്റെ മരണം സമീപിക്കാറായിരിക്കുന്നുവെന്ന് കണ്ട് മക്കളോട് ഇങ്ങനെ പറഞ്ഞു: ‘ഈ ശരീരം നിങ്ങള്‍ എവിടെയെങ്കിലും വച്ചുകൊള്ളുക. ഒരു കാര്യം മാത്രം ചെയ്താല്‍ മതി. നിങ്ങള്‍ എവിടെ ആയിരുന്നാലും ബലിപീഠത്തില്‍ എന്നെ അനുസ്മരിക്കുവിന്‍.” ഈ വാക്കുകള്‍ പറഞ്ഞ ശേഷം ഒമ്പതുദിവസത്തെ അതിദാരുണമായ അസുഖങ്ങള്‍ക്കു ശേഷം 56-ാമത്തെ വയസ്സില്‍ മോനിക്കാ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

ആഗസ്റ്റ് 26: വിശുദ്ധ സെഫിറീനുസ് പാപ്പാ

വിക്ടര്‍ മാര്‍പ്പാപ്പായുടെ പിന്‍ഗാമിയാണ് സെറീഫിനൂസു; അദ്ദേഹം റോമക്കാരന്‍തന്നെ ആയിരുന്നു. സെവേരൂസു ചക്രവര്‍ത്തിയുടെ പീഡനം ആരംഭിച്ച 202-ാം ആണ്ടില്‍ത്തന്നെ യാണ് ഈ മാര്‍പ്പാപ്പാ ഭരണമേറ്റത് . 9 വര്‍ഷത്തേക്ക് നീണ്ടു നിന്ന ഈ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലത്ത് മാര്‍പ്പാപ്പാ ആയിരുന്നു ക്രിസ്ത്യാനികളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നത്. രക്തസാക്ഷികള്‍ അദ്ദേഹത്തിന്റെ ആനന്ദവും, മതത്യാഗികളും പാഷണ്ഡികളും അദ്ദേഹത്തിന്റെ ഹൃദയത്തെ കുത്തി മുറിച്ച കുന്തങ്ങളുമായിരുന്നു. പരിശുദ്ധാത്മാവിന്റെ ഭാഗം അഭിനയിച്ച് ക്രിസ്തുവിന്റെ രണ്ടാം ആഗമനത്തിന് ജനങ്ങളെ ഒരുക്കാന്‍ തുടങ്ങിയ മോന്തനൂസ് എന്ന പാഷണ്ഡിയെ ശപിച്ചു മോന്തനിസ്‌ററു പാഷണ്ഡതയെ തകര്‍ത്തത് സെഫിറീനൂസ് മാര്‍പാപ്പായാണ്. മോന്തനിസം സ്വീകരിക്കുകയും ചില പാപങ്ങള്‍ക്ക് മോചനമില്ലെന്ന് വാദിക്കുകയും ചെയ്ത പ്രസിദ്ധ പണ്ഡിതന്‍ ടെര്‍ടൂളിയന്റെ അധഃപതനം ഹൃദയഭേദനത്തോടെയാണ് മാര്‍പ്പാപ്പാ ദര്‍ശിച്ചത്.

മാര്‍സിയന്‍, പ്രാക്‌സെയാസ്, വലെന്റയിന്‍, രണ്ടു തെയോഡോട്ടസ്സുമാര്‍ എന്നീ പാഷണ്ഡികള്‍ മാര്‍പ്പാപ്പായോട് വളരെ നിന്ദാപൂര്‍വ്വം പെരുമാറുകയുണ്ടായി. എങ്കിലും മാര്‍പ്പാപ്പാ അവയെല്ലാം അവഗണിച്ച് തിരുസ്സഭയുടെ വിശ്വാസ സത്യങ്ങള്‍ സംരക്ഷിച്ചു. കലിസ്‌ററസ്സിന്റെ ഭൂഗര്‍ഭാലയം സഭ യ്ക്കായി വാങ്ങിച്ചതു ഈ മാര്‍പ്പാപ്പായുടെ കാലത്താണ്. കുര്‍ ബാന ചൊല്ലാനുള്ള കാസ മരംകൊണ്ട് ഉണ്ടാക്കരുതെന്നും ഇദ്ദേഹം നിശ്ചയിച്ചു. അങ്ങനെ സംഭവബഹുലമായ 17 കൊല്ലത്തെ വാഴ്ച്യ്ക്കുശേഷം 219-ല്‍ മാര്‍പ്പാപ്പാ നിര്യാതനായി. ആഗസ്‌ററ് 26-ാം തീയതി സംസ്‌ക്കരിച്ചു. സാധാരണമായി ഇദ്ദേഹത്തെ രക്തതസാക്ഷിയെന്നാണ് വിളിക്കുന്നത്; കാരണം പലപ്പോഴായി അത്രമാത്രം ഈ പാപ്പാ മര്‍ദ്ദകരുടെ കരങ്ങളില്‍നിന്ന് സഹിച്ചിട്ടുണ്ട്.

ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 25

ആഗസ്റ്റ് 25: വിശുദ്ധ ഒമ്പതാം ലൂയി രാജാവ്

റീംസില്‍ ഞാന്‍ കിരീടം അണിഞ്ഞു. ഭൗമിക അധികാരത്തിന്റെ ചിഹ്നമായിരുന്നു അത്. പൂവാസില്‍ വച്ച് ജ്ഞാനസ്‌നാനം വഴി ഞാന്‍ ദൈവത്തിന്റെ ശിശുവായി. ഭൗമിക പ്രതാപത്തെ അപേക്ഷിച്ച് എത്ര നിസ്തുലമാണ് ഈ ഭാഗ്യം.” ഫ്രാന്‍സിലെ ഒമ്പതാം ലൂയിസ് രാജാവ് തന്റെ ജ്ഞാനസ്‌നാനത്തെപ്പറ്റി പറഞ്ഞ വാക്കുകളാണിവ. ലൂയിക്കു 12 വയസ്സുള്ളപ്പോള്‍ പിതാവ് മരിക്കുകയും ലൂയിയുടെ നാമത്തില്‍ അമ്മ ബ്‌ളാഞ്ചിയാരാജ്ഞി രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജ്ഞി മകനോടു പറഞ്ഞു:’ ‘ഒരമ്മയ്ക്കു കഴിവുള്ളിടത്തോളം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നാല്‍ നീ ഒരു ചാവുദോഷം ചെയ്തു കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം നീ മരിച്ച് എന്റെ പാദങ്ങളില്‍ വീഴുകയാണ്.

19-ാമത്തെ വയസ്സില്‍ പ്രാവന്‍സിലേ മാര്‍ഗരറ്റിനെ ലൂയി വിവാഹം കഴിച്ചു. അവര്‍ക്ക് 11 മക്കളുണ്ടായി; അവരുടെ സന്തതികളാണ് 1793 വരെ ഫ്രഞ്ചു സിംഹാസനം അലങ്കരിച്ചിട്ടുള്ളത്. 21-ാമത്തെ വയസ്സില്‍ ലൂയി ഭരണം നേരിട്ടെടുത്തു. അധികപ്പലിശയും ദൈവദൂഷണവും ലൂയി നിയമവിരുദ്ധമാക്കി. സമ്പന്നര്‍ ദരിദ്രരെ ദ്രോഹിക്കാതിരിക്കാന്‍ വേണ്ട ചട്ടങ്ങളും ഉണ്ടാക്കി. ദിവസന്തോറും രാജാവ് ഒന്നിലധികം ദിവ്യപൂജ കാണുമായിരുന്നു. രാത്രി ഏതാനും സമയം വിശുദ്ധ കുര്‍ബാനയെ ആരാധിക്കുകയും ദിവ്യകാരുണ്യ സ്വീകരണശേഷം മുട്ടിനുമേല്‍നിന്ന് ദീര്‍ഘനേരം കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ആശ്രമങ്ങള്‍ക്കും ദൈവാലയങ്ങള്‍ക്കും വളരെയേറെ സഹായം ചെയ്തിട്ടുണ്ട് .

രാജാവിന്റെ വിശുദ്ധി അദ്ദേഹത്തെ വിഷാദപ്രിയനാക്കിയില്ല. പ്രഭുക്കന്മാരെ സല്‍ക്കരിക്കുമ്പോള്‍ അവര്‍ക്കു വീഞ്ഞും നല്ല വിഭവങ്ങളും നല്‍കിയിരുന്നു. 1242-ല്‍ അദ്ദേഹം ജെറുസലേമിലെത്തി വിശുദ്ധ സ്ഥലങ്ങള്‍ക്കായി പോരാടി കാരാഗൃഹം വരിച്ചു; നാട്ടുകാര്‍ ഒരു വലിയ സംഖ്യ കൊടുത്താണ് സ്വാതന്ത്യം നേടിയത്. 1270-ല്‍ വീണ്ടും കുരിശുയുദ്ധത്തിനു പുറപ്പെട്ടു . എന്നാല്‍ ട്യൂണിസില്‍വച്ചു ടൈഫോയിഡു പനി പിടിപെട്ട് 44-ാമത്തെ വയസ്സില്‍ രാജാവ് ദിവംഗതനായി.”കര്‍ത്താവേ, അങ്ങയുടെ തൃക്കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു’. എന്നായിരുന്നു അദ്ദേഹത്തിന്റെ അന്തിമ വചസ്സുകള്‍.

ആഗസ്റ്റ് 24: വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ

സുവിശേഷകര്‍ ശ്ലീഹാന്മാരുടെ പേരുകള്‍ നല്‍കുമ്പോള്‍ ബര്‍ത്തലോമിയക്ക് ആറാമത്തെ സ്ഥാനമാണ് നല്‍കുന്നത്. ഫിലിപ്പ് കഴിഞ്ഞു ബര്‍ത്തലോമിയോ വരുന്നു. പേരിന്റെ അര്‍ത്ഥം തൊലോമയിയുടെ പുത്രനെന്നാണ്. അത് വിശുദ്ധ യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതു പോലെ ഫിലിപ്പ് ഈശോയുടെ അടുക്കലേക്കു ആനയിച്ച നിഷ്‌കളങ്കനായ നഥാനിയേലാകാം. അതിനാല്‍ ഗലീലിയിലെ കാന ആയിരിക്കാം അദ്ദേഹത്തിന്റെ ജന്മദേശം.

വേദപുസ്തകത്തില്‍ വിശുദ്ധ ബര്‍ത്തലോമിയോ എന്ന സംജ്ഞയല്ലാതെ ഈ അപ്പസ്‌തോലനെപ്പറ്റി മറ്റൊരു വിവരവും കാണുന്നില്ല. അദ്ദേഹം ഇന്ത്യാ, മെസൊപ്പെട്ടോമിയാ, പാര്‍ത്ഥ്യാ, ലിക്കഓണിയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇന്ത്യയിലേക്കു വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു പ്രതിമ കൊണ്ടുവന്നുവെന്നും എവുസേബിയൂസു മുതലായ ചില ചിത്രകാരന്മാര്‍ പറയുന്നുണ്ട്. അത് തോമാശ്ലീഹായാണ് ഇന്ത്യയിലേക്കു കൊണ്ടുവന്നതെന്നും അഭിപ്രായാന്തരമില്ലാതില്ല.

അവസാനം വിശുദ്ധ ബര്‍ത്തലോമിയോ പ്രസംഗിച്ചത് അര്‍മീനിയായിലാണ്. അവിടെ അദ്ദേഹം വിഗ്രഹാരാധകരാല്‍ വധിക്കപ്പെട്ടു. അല്‍ബനാപ്പോലീസിലെ ഗവര്‍ണര്‍ അദ്ദേഹത്തെ കുരിശില്‍ തറച്ചുവെന്നു ഗ്രീക്കു ചരിത്രകാരന്മാര്‍ പറയുന്നു. അപരര്‍ പറയുന്നത് അദ്ദേഹത്തിന്റെ തോല്‍ ഉരിഞ്ഞു കളഞ്ഞിട്ടാണ് കുരിശില്‍ തറച്ചതെന്നത്.

അനുഗ്രഹത്തിന്റെ 50 വര്‍ഷങ്ങള്‍

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യാഹ്നത്തില്‍ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കൃഷിക്ക് അനുയോജ്യമായ കൂടുതല്‍ ഭൂമി തേടിയെത്തിയ ഒരുകൂട്ടം കര്‍ഷകരാണ് വെറ്റിലപ്പാറയില്‍ ഒത്തുകൂടിയത്. വെറ്റിലപ്പാറയിലെ ആദ്യകാല കുടിയേറ്റക്കാരായ ഇഞ്ചനാനിയില്‍ പോള്‍, കോഴിക്കുന്നേല്‍ ആന്റണി, ചേനാപറമ്പില്‍കുന്നേല്‍ സ്‌കറിയ എന്നിവരെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. വെറ്റിലപ്പാറയിലെ ആദ്യകാല കുടിയേറ്റക്കാര്‍ അനുഭവിച്ച യാതനകള്‍ വളരെയേറെയാണ്.

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ആദ്യകാല കുടിയേറ്റക്കാര്‍, ജീവിതത്തിന്റെ മുന്നോട്ടുള്ള ഗമനം ഒരു ചോദ്യചിഹ്നമായി അവശേഷിച്ചപ്പോഴും ഒരു ദേവാലയം എന്ന സ്വപ്‌നം അവരില്‍ നാമ്പെടുത്തു. 1969 ല്‍ ഒരു താല്‍ക്കാലിക ഷെഡ്ഡില്‍ എല്ലാ ഞായറാഴ്ചയും തോട്ടുമുക്കം ഇടവകയില്‍ നിന്നും അച്ചന്‍ വന്ന് വി. കുര്‍ബ്ബാന അര്‍പ്പിച്ചു തുടങ്ങി. 1974ല്‍ വെറ്റിലപ്പാറ ഒരു ഇടവകയായി പ്രഖ്യാപിക്കുകയും ആദ്യ വികാരിയായി റവ. ഫാ. ജോര്‍ജ് ചിറയില്‍ ചുമതലയേല്‍ക്കുകയും ചെയ്തു. അക്കാലത്ത് 60 കത്തോലിക്കാ കുടുംബങ്ങള്‍ ആണ് വെറ്റിലപ്പാറയില്‍ താമസമുണ്ടായിരുന്നത്.

1974 ല്‍ ചുമതലയേറ്റ ഫാ. ജോര്‍ജ് ചിറയില്‍ മുതല്‍ ഇങ്ങോട്ട് 14 വൈദികര്‍ ഇടവകയുടെ വികാരി സ്ഥാനം അലങ്കരിക്കുകയും ഇപ്പോള്‍ 2024 ല്‍ ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍ ഫാ. ജോസഫ് വടക്കേല്‍ ചുമതല നിര്‍വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇടവക മധ്യസ്ഥനായ വിശുദ്ധ അഗസ്റ്റിനോസിന്റെ തിരുനാളിനോടനുബന്ധിച്ച് 2024 ഓഗസ്റ്റ് 28ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷ പരിപാടികള്‍ താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. അന്നേദിവസം ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ജൂബിലിതിരി തെളിയിക്കുന്ന ചടങ്ങും പിതാവ് നിര്‍വഹിച്ചു. പിതാവിന്റെ ബാല്യകാലത്ത് വെറ്റിലപ്പാറയുടെ അവസ്ഥയും ഒരു ഇടവക കെട്ടിപ്പടുക്കുന്നതിന് ആദ്യകാല കുടിയേറ്റക്കാര്‍ അനുഭവിച്ച യാതനയും തദവസരത്തില്‍ പിതാവ് അനുസ്മരിക്കുകയുണ്ടായി.

വെറ്റിലപ്പാറ ഇടവക ദേവാലയത്തില്‍ നിന്നും പുല്ലൂരാംപാറ ബഥാനിയായിലേക്ക് ഒരു ജൂബിലി പ്രഘോഷണ റാലിയും ജപമാല സമര്‍പ്പണവും സെപ്റ്റംബര്‍ ആറാം തീയതി നടത്തി. ജപമാല മധ്യേ ഫാ. ബിനുപുളിക്കല്‍ വെറ്റിലപ്പാറ ഇടവകക്കാരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും വെറ്റിലപ്പാറ ഇടവകയുടെ പുതിയ ദേവാലയം എന്ന സ്വപ്‌നം അതിവേഗം സാക്ഷാത്കരിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

തിരുനാളിനോട് അനുബന്ധിച്ച് ഇടവകയിലെ വയോജനങ്ങളുടെ ഒരു സംഗമം 2024 ജനുവരി 15ാം തീയതി ദേവാലയത്തില്‍ വച്ച് നടത്തി. വെറ്റിലപ്പാറ ഗ്രാമവും ഇടവകയും ഇന്നത്തെ നിലയില്‍ എത്തിക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച ആദ്യകാല കുടിയേറ്റക്കാരെയും പിന്‍മുറക്കാരെയും ചടങ്ങില്‍ അനുസ്മരിച്ചു. റവ. ഫാ. പ്രിന്‍സ് നെല്ലരിയില്‍ അര്‍പ്പിച്ച ദിവ്യബലിയോടനുബന്ധിച്ച് സംഗമത്തില്‍ പങ്കെടുത്ത എല്ലാവരെയും ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

വെറ്റിലപ്പാറ ഇടവകയെ സംബന്ധിച്ചിടത്തോളം അത് ബാല്യവും കൗമാരവും കഴിഞ്ഞ് ഗോള്‍ഡന്‍ ജൂബിലിയുടെ നിറവിലാണ്. ഇടവകയെ മുന്നില്‍ നിന്ന് നയിച്ച് ഇന്നത്തെ നിലയില്‍ ആക്കിയ വൈദികരെ മറന്നുള്ള ഒരു ജൂബിലിയെ കുറിച്ച് ചിന്തിക്കാനേ കഴിയില്ല. പകച്ചുനിന്ന ജനതയ്ക്ക് ദിശാബോധം നല്‍കി ആത്മധൈര്യം പകര്‍ന്ന് വികസനത്തിന്റെ പാതകള്‍ ഒന്നൊന്നായി ചവിട്ടി കയറാന്‍ മുന്നില്‍ നിന്ന് പട നയിച്ച് വെറ്റിലപ്പാറ ഇടവകയെ ഇന്നത്തെ ഈ നിലയിലേക്ക് എത്തിച്ച വികാരി അച്ചന്‍മാരെ ഇടവകാ ജനം നിറഞ്ഞ മനസ്സോടെ ആദരിക്കുകയും അവര്‍ക്ക് നന്ദി അര്‍പ്പിക്കുകയും ചെയ്തു. ഇടവകയുടെ വികസനത്തോടൊപ്പം നാടിന്റെ വികസനവും മുന്നോട്ടു കൊണ്ടുപോകാന്‍ ഇവര്‍ക്ക് കഴിഞ്ഞു എന്ന കാര്യം പ്രത്യേകം സ്മരിക്കപ്പെട്ടു.

https://malabarvisiononline.com/wp-content/uploads/2024/08/Sanyastha-Sangamam.mp4

ഇവരുടെ കാലത്തെ ദൈവവിളികളുടെ നേര്‍ സാക്ഷ്യങ്ങളായി ഇടവകയില്‍ നിന്നുള്ള വൈദികരും സിസ്റ്റേഴ്‌സും ഈ സംഗമത്തില്‍ സന്നിഹിതരായിരുന്നു.

1989 മുതല്‍ ഹോളിക്രോസ് സിസ്റ്റേഴ്‌സിന്റെ വെറ്റിലപ്പാറയിലെ സാന്നിധ്യവും വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്ന അവരുടെ വിദ്യാഭ്യാസ സ്ഥാപനവും സമസ്ത മേഖലകളിലും ഉള്ള അവരുടെ നിറസാന്നിധ്യവും ഈ സംഗമത്തില്‍ പ്രത്യേക സ്മരിക്കപ്പെട്ടു.

ഇടവക ജൂബിലിയുടെ ഭാഗമായി തിരുന്നാളിനോട് അനുബന്ധിച്ച് നടന്ന മറ്റൊരു പ്രധാനപ്പെട്ട പരിപാടിയാണ് മതാധ്യാപക സംഗമം. ഇടവക രൂപീകൃതമായത് മുതല്‍ മതാധ്യാപക സേവനം നടത്തിയവരും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നവരുമായ എല്ലാ മതാധ്യാപകരുടെയും സംഗമം തൃശൂര്‍ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തുങ്കുഴി പിതാവ് ഉദ്ഘാടനം ചെയ്തു. നമ്മുടെ സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന ചില വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ യുവജനങ്ങളെ നേര്‍വഴിക്ക് നയിക്കുന്നതില്‍ മതാധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് പിതാവ് അനുസ്മരിക്കുകയുണ്ടായി. ചടങ്ങില്‍ ഏറ്റവും സീനിയര്‍ മതാധ്യാപകനായ വെട്ടിക്കുഴിച്ചാലില്‍ മത്തന്‍ ചേട്ടനെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ പങ്കെടുത്ത എല്ലാ മതാധ്യാപകരെയും അനുമോദിക്കുകയും ആദരിക്കുകയും അവര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 18-ാം തീയതി വൈകുന്നേരം ഇടവക രൂപീകരണം മുതല്‍ ഇന്നുവരെ ഇടവകയില്‍ സേവനമനുഷ്ഠിച്ച കൈക്കാരന്മാരുടെയും അക്കൗണ്ടന്റുമാരുടെയും സമ്മേളനം നടത്തി. ആഘോഷമായ വിശുദ്ധകുര്‍ബാനയോട് അനുബന്ധിച്ച് തലശ്ശേരി അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടവക വികാരിയോട് ചേര്‍ന്ന് നിന്ന് അര്‍പ്പണബോധത്തോടും ആസൂത്രണ മികവോടുകൂടി ഇടവകയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം സര്‍വ്വാത്മനാ സഹകരിച്ച, സഹകരിച്ചുകൊണ്ടിരിക്കുന്ന കൈക്കാരന്മാരുടെയും അക്കൗണ്ടന്റുമാരുടെയും സേവനത്തെ പിതാവ് പ്രകീര്‍ത്തിച്ചു. ചടങ്ങില്‍ വെച്ച് ഏറ്റവും കൂടുതല്‍ കാലം 9 തവണ കൈക്കാരന്‍ ആയിട്ടുള്ള വെട്ടിക്കുഴിച്ചാലില്‍ മാത്യുവിനെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു.

ജൂബിലി ആഘോഷവേളയിലെ മറ്റൊരു പ്രധാന പ്രവര്‍ത്തനം ആയിരുന്നു ഒരു ജൂബിലി ഭവനം ഒരുക്കിയെടുക്കുകയും അത് അര്‍ഹതപ്പെട്ട ആള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തത്.

ജൂബിലി വര്‍ഷത്തില്‍ വെറ്റിലപ്പാറ ഇടവക സീറോ മലബാര്‍ മാതൃവേദി അന്‍പത് നോമ്പുകാലത്ത് താമരശ്ശേരി രൂപതയുടെ കീഴിലുള്ള 14 പള്ളികളിലായി മാര്‍ച്ച് 9 ന് കുരിശിന്റെ വഴി നടത്തി. രാവിലെ ഏട്ടിന് വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‌സ് ദേവാലയത്തില്‍ നിന്ന് ആരംഭിച്ച് വൈകുന്നേരം മൂന്നരയോടുകൂടി താമരശ്ശേരി മേരി മാതാ കത്ത്രീഡ്രല്‍ പള്ളിയില്‍ സമാപിച്ചു. ഈ പരിഹാര പ്രദിക്ഷണ കുരിശിന്റെ വഴിക്ക് വികാരി ഫാ. അരുണ്‍ വടക്കേല്‍ നേതൃത്വം നല്‍കി. വെറ്റിലപ്പാറ, പനംപ്ലാവ്, തോട്ടുമുക്കം, ചുണ്ടത്തുംപൊയില്‍, മരഞ്ചാട്ടി, പുഷ്പഗിരി, കൂടരഞ്ഞി, പുന്നക്കല്‍, പുല്ലൂരാംപാറ, നെല്ലിപ്പൊയില്‍, ചെമ്പുകടവ്, കോടഞ്ചേരി, കൂടത്തായി, താമരശ്ശേരി എന്നീ പള്ളികളിലൂടെയാണ് കുരിശിന്റെ വഴി നടത്തിയത്.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 നോമ്പിന്റെയും 50 നോമ്പിന്റെയും ദിവസങ്ങളില്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത കുഞ്ഞുങ്ങളുടെ തീര്‍ത്ഥാടനം സംഘടിപ്പിച്ചു. ഭരണങ്ങാനം, രാമപുരം, മാന്നാനം, കുറവിലങ്ങാട്, ആലുവ മംഗലപ്പുഴ സെമിനാരി എന്നീ സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനം വികാരി ഫാ. അരുണ്‍ വടക്കേലിന്റെ നേതൃത്വത്തിലായിരുന്നു. എഴുപതോളം കുട്ടികളും അധ്യാപകരും തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു.

ജൂബിലിയുമായി ബന്ധപ്പെട്ട പരിപാടികള്‍ വളരെ മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞത് അരുണ്‍ അച്ചന്റെ ഇക്കാര്യത്തിലുള്ള പ്രവര്‍ത്തന പരിചയവും മികവുമാണ്. ഇടതടവില്ലാതെ വാക്കുകളും വാചകങ്ങളും വര്‍ണ്ണനകളും എടുത്ത് അമ്മാനമാടുന്ന അദ്ദേഹത്തിന്റെ പ്രസംഗശൈലി, സംഘാടന മികവ്, സൂക്ഷ്മതലത്തിലുള്ള ആസൂത്രണം, സഭാകാര്യങ്ങളില്‍ ആഴത്തിലുള്ള അറിവ് ഇതൊക്കെ എടുത്തുപറയേണ്ടത് തന്നെ. കഴിഞ്ഞില്ല അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വെറ്റിലപ്പാറയില്‍ വലിയ കാര്യങ്ങള്‍ സംഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.

ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന വെറ്റിലപ്പാറ ഇടവകയെ സംബന്ധിച്ച് ഏത് കോണില്‍ നിന്ന് നോക്കിയാലും വളര്‍ച്ചയുടെ ഒരു കാലഘട്ടമായിരുന്നു ഈ കഴിഞ്ഞ അമ്പത് വര്‍ഷക്കാലം എന്ന് നിസ്സംശയം പറയാം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിരവധിയാണ്. ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍, കൈക്കാരന്മാര്‍, കമ്മറ്റി അംഗങ്ങള്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ , വിവിധ സംഘടനകള്‍ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. മണ്‍മറഞ്ഞുപോയ ആദ്യകാല കുടിയേറ്റക്കാര്‍ പുരോഹിതര്‍ എന്നിവരുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

https://malabarvisiononline.com/wp-content/uploads/2024/08/Jubilee-Thirunal.mp4

ആഗസ്‌ററ് 23: ലീമായിലെ വിശുദ്ധ റോസ കന്യക

അമേരിക്കയില്‍ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന നാമകരണം ചെയ്യപ്പെട്ട റോസ, പെറു എന്ന തലസ്ഥാനമായ ലീമായില്‍ സ്പാനിഷു മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. അവളുടെ ജ്ഞാനസ്‌നാന നാമം ഇസബെല്‍ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ് എന്നു വിളിക്കാന്‍ തുടങ്ങി . ബാല്യം മുതല്‍ അവള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ആഴ്ചയില്‍ മൂന്നു പ്രാവശ്യം റൊട്ടിയും വെള്ളവുംമാത്രം കഴിച്ച് അവള്‍ ഉപവസിച്ചു പോന്നു. അരയില്‍ ഒരു ഇരുമ്പു ചങ്ങലയും തല മുടിയുടെ ഇടയില്‍ ഒരു മുള്‍ക്കിരീടവും അവള്‍ ധരിച്ചിരുന്നു. വളര്‍ന്നു വന്നപ്പോള്‍ തോട്ടത്തില്‍ രുചിയില്ലാത്ത സസ്യങ്ങളാണ് അധികം അവള്‍ വളര്‍ത്തിയിരുന്നത്. തന്റെ സൗന്ദര്യത്തെപ്പററി പലരും സംസാരിക്കുന്നതു കേട്ടപ്പോള്‍ അവള്‍ക്കു ഭയം തോന്നി. തന്നിമിത്തം വല്ല യാത്രയും ചെയ്യേണ്ടിവരുമ്പോള്‍ തലേരാത്രി മുഖത്തും കരങ്ങളിലും കുരുമുളകുപൊടി തേച്ചു മുഖം വിരൂപ മാക്കിയിരുന്നു. ഒരിക്കല്‍ ഒരു യുവാവു തന്റെ കരങ്ങളുടെ മൃദുലതയെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഓടി പ്പോയി രണ്ടു കരങ്ങളും ചൂടുള്ള കുമ്മായത്തില്‍ താഴ്ത്തി.
സ്വന്തം പരീക്ഷകള്‍ ജയിക്കാനല്ല അപരര്‍ക്കു പരീക്ഷ ഉണ്ടാകാ തിരിക്കാനാണ് അവള്‍ അങ്ങനെ ചെയ്തത്. സീയെന്നായിലെ വിശുദ്ധ കത്രീനയായിരുന്നു അവളുടെ മാതൃക.

മാതാപിതാക്കന്മാരുടെ സമ്പത്തു നശിച്ച് അവര്‍ വലഞ്ഞു തുടങ്ങിയപ്പോള്‍ റോസ് അടുത്ത വീട്ടില്‍ സൂചിപ്പണിയും തോട്ടപ്പണിയും ചെയ്തു കുടുംബച്ചെലവു നടത്തിപ്പോന്നു. കന്യകയായി ദൈവത്തെ ശുശ്രൂഷിക്കാന്‍ നിശ്ചയിച്ചുകൊണ്ടു റോസ് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. ഏകാന്തത്തിനുവേണ്ടി അവള്‍ ഉദ്യാനത്തില്‍ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കിയിരുന്നു. മുള്ളുകളുടെ ഇടയില്‍ത്തന്നെയാണ് ഈ റോസും വികസിച്ചത്. ദീര്‍ഘമായ രോഗത്തിലും സഹന ത്തിലും വിശുദ്ധ റോസിന്റെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: ”കര്‍ത്താവേ, എന്റെ സഹനങ്ങള്‍ വര്‍ദ്ധിപ്പിക്കുക; അവയോടൊപ്പം എന്റെ സഹനശക്തിയും വര്‍ദ്ധിപ്പിക്കുക.”

1617 ആഗസ്‌ററ് 24-ാം തീയതി 31-ാമത്തെ വയസ്സില്‍ ഈ പുഷ്പം വാടിവീണു. 1671-ല്‍ പത്താം ക്ളെമന്റു മാര്‍ പ്പാപ്പാ അവളെ പുണ്യവതി എന്നു പേരു വിളിച്ചു.

ആഗസ്റ്റ് 22: വിശുദ്ധ മേരി ലോകറാണി

ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളിന്റെ എട്ടാം ദിവസം അവിടുത്തെ രാജ്ഞീപദത്തിരുനാള്‍ ആഘോഷിക്കുന്നതു സമുചിതമായിട്ടുണ്ട്. കന്യകാമറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം അവിടെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്നു ജപമാലയുടെ അഞ്ചാം രഹസ്യത്തില്‍ നാം ധ്യാനിക്കുന്നുണ്ടല്ലോ. ക്രിസ്തുവിന്റെ രാജപദം നാം അംഗീകരിക്കുമ്പോള്‍ അവിടുത്തെ അമ്മയുടെ രാജ്ഞീപദം പരോക്ഷമായി നാം പ്രഖ്യാപിക്കുന്നു. തന്നിമിത്തം 1925-ല്‍ ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയപ്പോള്‍ കന്യകാംബികയുടെ രാജ്ഞീപദത്തിരുനാള്‍ ആഘോഷിക്കാന്‍ ദൈവമാതൃഭക്തരായ ക്രിസ്ത്യാനികള്‍ക്കു പ്രചോദനമായി. വളരെ പ്രാചീനമായ ‘പരിശുദ്ധ രാജ്ഞീ” എന്ന പ്രാര്‍ത്ഥന ക്രിസ്തീയ ഭക്തിയുടെ ചാച്ചിലെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.

യാക്കോബിന്റെ ഭവനത്തില്‍ ക്രിസ്തു എന്നും വാഴും; ക്രിസ്തുവിന്റെ രാജ്യത്തിന് അതിര്‍ത്തിയുണ്ടാകയില്ല. (ലൂക്കാ 1: 32-33) എന്നീ വചനങ്ങള്‍ ദൈവമാതാവിന്റെ രാജകീയ പദവിക്കു സാക്ഷ്യം വഹിക്കുന്നു. വിശുദ്ധ ഗ്രിഗറിന സിയിന്‍സെന്‍ ദൈവമാതാവിനെ ‘അഖില ലോക രാജന്റെ അമ്മ ‘ അഖില ലോക രാജാവിനെ പ്രസവിച്ച കന്യകാംബിക” എന്നൊക്കെ സംബോധനം ചെയ്തിട്ടുണ്ട്. ഈദൃശമായ സഭാ പിതാക്കന്മാരുടെ വചനങ്ങള്‍ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ഇങ്ങനെ സമാഹരിച്ചിരിക്കുന്നു: ‘രാജാധിരാജന്‍ മാതൃസ്ഥാനത്തേക്കു മേരിയെ ഉയര്‍ത്തിയിട്ടുള്ളതുകൊണ്ടു തിരുസ്സഭ അവളെ രാജ്ഞീ എന്ന മഹനീയ നാമം നല്കി ബഹുമാനിച്ചിരിക്കുന്നു”.

ഒമ്പതാം പീയൂസ് മാര്‍പ്പാപ്പ പറയുന്നു: ”സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയും രാജ്ഞിയായും സ്വര്‍ഗ്ഗീയ വിശുദ്ധരുടേയും മാലാഖമാരുടെ വൃന്ദങ്ങളുടേയും ഉപരിയായും മേരിയെ കര്‍ത്താവ് നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് തിരുസഭ അവളോടു പ്രാര്‍ത്ഥിക്കുന്നു. അവള്‍ ആവശ്യപ്പെടുന്നവ ലഭിക്കുന്നു. ”

പന്ത്രണ്ടാം പീയൂസു മാര്‍പ്പാപ്പാ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ”ഈ തിരുനാള്‍ദിവസം കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിനു മനുഷ്യവര്‍ഗ്ഗത്തിനുള്ള പ്രതിഷ്ഠ നവീകരിക്കാവു ന്നതാണ്. മതത്തിന്റെ വിജയത്തിലും ക്രിസ്തീയ സമാധാനത്തിലും നിര്‍വൃതിയടയുന്ന ഒരു സൗഭാഗ്യയുഗം അതില്‍ അധിഷ്ഠിതമാണ്.”

ആഗസ്റ്റ് 19: വിശുദ്ധ ജോണ്‍ യൂഡ്സ്

ഈശോയുടെ തിരുഹൃദയത്തിന്റെയും മറിയത്തിന്റെ വിമലഹൃദയത്തിന്റെയും ഭക്തിയുടെ പ്രചാരകനും രണ്ടു സന്യാസ സഭകളുടെ സ്ഥാപകനുമായ ജോണ്‍ യൂഡ്‌സ് നോര്‍ മന്റിയില്‍ റീ എന്ന പ്രദേശത്തു 1601 നവംബര്‍ 14-ാം തീയതി ഒരു കര്‍ഷകന്റെ മകനായിട്ടാണ് ജനിച്ചത് .ബാലനായ ജോണിന്റെ സ്‌നേഹവും ക്ഷമയും ദൈവഭക്തിയും അന്യാ ദൃശമായിരുന്നു. 14-ാമത്തെ വയസ്സില്‍ ബാലന്‍ കായേനിലുള്ള ഈശോ സഭക്കാരുടെ കോളേജില്‍ പഠിച്ചു. മാതാപിതാക്കന്മാര്‍ ജോണിനു വിവാഹാലോചനകള്‍ നടത്തിയെങ്കിലും അവന്‍ ഡെബെറൂള്‍ സ്ഥാപിച്ച ഓറ്ററിയില്‍ ചേര്‍ന്നു 1625 ഡിസംബര്‍ 20-ാം തീയതി പുരോഹിതാഭിഷേകം സ്വീകരിച്ചു. 1631-ലെ പ്‌ളേഗില്‍ ത്യാഗപൂര്‍വ്വം ഫാദര്‍ ജോണ്‍ രോഗികളെ ശുശ്രൂഷിക്കുകയുണ്ടായി. 1632 മുതല്‍ ഇടവകകളില്‍ ധ്യാനപ്രസംഗ ങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. നിത്യസത്യങ്ങളെപ്പറ്റിയുള്ള പ്രസംഗങ്ങള്‍ ഇദ്ദേഹമാണ് ഫ്രാന്‍സില്‍ ആരംഭിച്ചത്. അവ വമ്പിച്ച വിജയമായിരുന്നു.

വൈദികരുടെ ജീവിതപരിഷ്‌ക്കരണത്തിന് സെമ്മിനാരി ആവശ്യമാണെന്ന് അദ്ദേഹം കണ്ടു. സെമ്മിനാരികള്‍ സ്ഥാപിക്കുവാന്‍ വേണ്ട സ്വാതന്ത്യം ഓററ്ററിയില്‍ ലഭിക്കാഞ്ഞതിനാല്‍ ഫാദര്‍ ജോണ്‍ ഓററ്ററിയില്‍നിന്നു പോന്നു ഈശോയുടേയും മറിയത്തിന്റേയും സഭ എന്ന പേരില്‍ ഒരു പുതിയ സഭ ആരംഭിച്ചു. സെമ്മിനാരികള്‍ സ്ഥാപിച്ചു വൈദിക ജീവിത നവീകരണം സാധിക്കുകയായിരുന്നു പുതിയ സഭയുടെ ലക്ഷ്യം. നോര്‍മന്റിയില്‍ കുറെ സെമ്മിനാരികള്‍ സ്ഥാപിച്ചു; എന്നാല്‍ പലരുടേയും എതിര്‍പ്പുനിമിത്തം തിരുസിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചില്ല.

ഇടവക ധ്യാനങ്ങളുടെ ഇടയ്ക്കു വേശ്യകളുടെ നികൃഷ്ട ജീവിതസ്ഥിതി അദ്ദേഹം മനസ്സിലാക്കി. 1636-ല്‍ അഗതികളായ സ്ത്രീകള്‍ക്ക് ജോണ്‍ യൂഡ്സ് ഒരഭയകേന്ദ്രം തുടങ്ങി. ആദ്യം ചില ഭക്ത സ്ത്രീകള്‍ നടത്തി; പിന്നീട് വിസിറ്റേഷന്‍ സഹോദരിമാരെക്കൊണ്ടു നടത്തിച്ചു. അതും തൃപ്തികരമല്ലെന്നു കണ്ടു അഭയമാതാവിന്റെ സഹോദരികളുടെ സഭ അദ്ദേഹം ആരംഭിച്ചു. അതില്‍നിന്നാണ് ഗുഡ്‌ഷെപ്പേര്‍ഡ് സഹോദരിമാര്‍ ഉണ്ടായത്. ഈ സഭക്കെതിരായി ജാന്‍സെനിസ്‌ററ്‌സ് പ്രചരിപ്പിച്ച ഏഷണിനിമിത്തം ഫാദര്‍ യൂഡ്‌സിന്റെ കുമ്പസാരാനുവാദവും പ്രസംഗാനുവാദവും കുറേ നാളത്തേക്കു പിന്‍വലിച്ചു. എങ്കിലും 1666-ല്‍ ഈ സഭയ്ക്കു അംഗീകാരം ലഭിച്ചു. അതിനിടയ്ക്ക് പരിശുദ്ധ മാതാവിന്റെ വിസ്മയാവഹമായ ഹൃദയം എന്ന ഗ്രന്ഥം അദ്ദേഹം എഴുതി. ‘ ‘ഈശോയുടേയും മറിയത്തിന്റെയും സ്‌നേഹമുള്ള ഹൃദയമേ, പരിശുദ്ധ ഹൃദയമേ,” എന്ന അപേക്ഷകള്‍ അദ്ദേഹം ആരംഭിച്ചതാണ്. മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാള്‍ 1648 മുതലും ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ 1672 മുതലും അദ്ദേഹം കൊണ്ടാടിത്തുടങ്ങി. 1675-ലാണ് വിശുദ്ധ മാര്‍ഗരറ്റ് അലക്കോക്കിന്റെ കാഴ്ചകളും വെളിപാടുകളും എന്ന് ഓര്‍ക്കുന്നതു നന്നായിരിക്കും.
യൂഡ്സിന്റെ ജീവിതം സഹനപൂര്‍ണ്ണമായിരുന്നു. എന്നാല്‍ ദൈവസ്‌നേഹം സദാ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എരിഞ്ഞുകൊണ്ടിരുന്നു. 79-ാമത്തെ വയസ്സില്‍ 1680 ആഗസ്‌ററ് 19-ാം തീയതി യൂഡ്സ് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

ആഗസ്റ്റ് 20: വിശുദ്ധ ബെര്‍ണാര്‍ദ് വേദപാരംഗതന്‍

മാര്‍പ്പാപ്പാമാരുടെ ഉപദേഷ്ടാവ്, രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ചു സജ്ജമാക്കിയവന്‍. വിശുദ്ധ ഗ്രന്ഥ പണ്ഡിതന്‍. വാഗ്മി, ദൈവമാതൃഭക്തന്‍ എന്ന നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന ക്‌ളെയര്‍വോയിലെ ബെര്‍ണാര്‍ദ് ബര്‍ഗന്ററി യില്‍ 1091-ല്‍ ജനിച്ചു. നിഷ്‌കളങ്കമായി ജീവിക്കാനും കൈയില്‍ കിട്ടിയവയെല്ലാം ധര്‍മ്മം കൊടുക്കാനും ഒരു പ്രവണത ബാലനായ ബെര്‍ണാര്‍ദ് പ്രദര്‍ശിപ്പിച്ചിരുന്നു. തേന്‍പോലെ മധുരമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം. മധുവര്‍ഷകനായ വേദപാരംഗതന്‍ (Doctor Mellifluus) എന്ന അപരനാമം അദ്ദേഹത്തിനു നല്കിയതില്‍ ഒട്ടും വിസ്മയത്തിനുവകയില്ല.

23-ാമത്തെ വയസ്സില്‍ ബെര്‍ണാര്‍ദ് തന്റെ സഹോദരന്മാരോടുകൂടെ സൈറേറാ ആ ശ്രമത്തില്‍ പ്രവേശിച്ചു. വിശുദ്ധ സ്റ്റീഫനായിരുന്നു അന്നത്തെ ആബട്ട്. ഓരോ ദിവസവും ബെര്‍ണാര്‍ദു തന്നോടുതന്നെ ചോദിച്ചിരുന്നു: ”ബെര്‍ണാര്‍ദേ, ബെര്‍ണാര്‍ദേ, നീ എന്തിന് ഇവിടെ വന്നു? ഭക്ഷണമേശയെ സമീപിച്ചിരുന്നതു കുരിശുതോളില്‍ വയ്ക്കാന്‍ പോകുന്ന ആളെപ്പോലെയാണ്.

മൂന്നു വര്‍ഷത്തെ ആശ്രമ ജീവിതം കൊണ്ടു ബെര്‍ണാര്‍ദിലുണ്ടായ ആദ്ധ്യാത്മികാഭിവൃദ്ധി കണ്ടു സംതൃപ്തരായ അധികാരികള്‍ അദ്ദേഹത്തെ ക്‌ളെയര്‍വോയില്‍ ആരംഭിച്ച പുതിയ ആശ്രമത്തിന്റെ ആബട്ടായി നിയമിച്ചു. 37 വര്‍ഷം അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു; ആ കാലഘട്ടത്തില്‍ അദ്ദേഹം ജര്‍മ്മനി, സ്വീഡന്‍, അയര്‍ലന്റ്, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളിലായി 136 ആ ശ്രമങ്ങള്‍ സ്ഥാപിച്ചു. വിശുദ്ധ ബെനഡിക്ടിന്റെ നിയമങ്ങള്‍ ഒന്നുകൂടി പ്രാബല്യത്തിലായി; അതിനാല്‍ ബെര്‍ണാദ് ബെനഡിക്ടന്‍ സഭയുടെ ദ്വിതീയ സ്ഥാപകന്‍ എന്ന പേരു നേടി. അദ്ദേഹം ആരംഭിച്ച സിസ്റേറഴ്‌സിയന്‍ സഭയുടെ പ്രസിദ്ധശാഖയാണു ട്രാപ്പിസ്‌ററ്സ്.

ബെര്‍ണാര്‍ദിന്റെ ഒരു ശിഷ്യനാണു എവുജീനിയസു തൃതീയന്‍ പാപ്പാ. മാര്‍പ്പാപ്പയായശേഷവും അദ്ദേഹം ബെര്‍ണാര്‍ദിന്റെ ഉപദേശം ആവശ്യപ്പെട്ടിരുന്നു. ഭാരിച്ച ജോലികളുടെ ഇടയില്‍ ധ്യാനം മുടക്കരുതെന്നായിരുന്നു ബെര്‍ണാര്‍ദിന്റെ പ്രധാനോപദേശം .

ആശ്രമത്തിലെ ഏകാന്തമാണ് ബെര്‍ണാര്‍ദ് ഇഷ്ടപ്പെട്ടിരുന്നതെങ്കിലും അന്നത്തെ തര്‍ക്കങ്ങളിലെല്ലാം അദ്ദേഹം ഇടപെടേണ്ടിവന്നിരുന്നു. രണ്ടാമത്തേ കുരിശുയുദ്ധം പ്രസംഗിക്കുവാന്‍ മാര്‍പ്പാപ്പാ ബെര്‍ണാര്‍ദിനോടാവശ്യപ്പെട്ടു. രണ്ടു സൈന്യം തയ്യാറാക്കി അദ്ദേഹം പലസ്തീനയിലേക്ക് അയച്ചു; എന്നാല്‍ അവര്‍ തോറ്റുപോയി. യോദ്ധാക്കളുടെ പാപം നിമിത്തമാണു പരാജയമടഞ്ഞതെന്നത്രേ ബെര്‍ണാര്‍ദു പറഞ്ഞത്.

അസാധാരണമായിരുന്നു ബെര്‍ണാര്‍ദിന്റെ ദൈവമാതൃ ഭക്തി. ”പരിശുദ്ധരാജ്ഞി” എന്ന ജപത്തിലെ അവസാന വാക്യവും,’എത്രയും ദയയുള്ള മാതാവേ,” എന്ന ജപവും ബെര്‍ണാര്‍ദ് എഴുതിയതാണ്.
ആശ്രമത്തില്‍ ചേരാന്‍ വന്നിരുന്നവരോടു ബെര്‍ണാര്‍ദ് ഇങ്ങനെ പറഞ്ഞിരുന്നു: ”ഇവിടെ പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ ലോകത്തില്‍നിന്നു കൊണ്ടുവന്ന ശരീരം വാതില്‍ക്കല്‍ വയ്ക്കട്ടെ. ഇവിടെ നിങ്ങളുടെ ആത്മാവിനു മാത്രമേ സ്ഥലമുള്ളൂ. ഈ ദൃശമായ തീക്ഷ്ണത അദ്ദേഹത്തിന്റെ ആരോഗ്യത്തിനു ക്ഷതം വരുത്തി. 62-ാമത്തെ വയസ്സില്‍ സ്വര്‍ഗ്ഗീയ സമ്മാനം വാങ്ങിക്കാനായി ഈ ദൈവമാത്യഭക്തന്‍ ഈ ലോകം വിട്ടു.

Exit mobile version