നാല്‍പതുമണി ആരാധനയ്ക്ക് തുടക്കമായി
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന നാല്‍പതുമണി ആരാധനയ്ക്ക് തുടക്കമായി. വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ആരംഭം കുറിച്ച നാല്‍പതു മണി ആരാധനയ്ക്ക് ഫൊറോന വികാരി ഫാ. ബെന്നി കാരക്കാട്ട്, പാലൂര്‍ വികാരി ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, മഞ്ഞക്കുന്ന് വികാരി ഫാ. റ്റില്‍സ് മറ്റപ്പള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഇതോടനുബന്ധിച്ച് നടത്തി. ഒക്ടോബര്‍ ഏഴു വരെ വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നാല്‍പതുമണി ആരാധന നടക്കും.
രൂപതയിലെ എല്ലാ ഇടവകകളിലും നാല്‍പതു മണിക്കൂര്‍ ആരാധന സംഘടിപ്പിക്കുന്നുണ്ട്. ഓരോ പള്ളിയിലും നാലു ദിവസങ്ങളായാണ് ആരാധന നടക്കുക. നാല്‍പതു മണി ആരാധന നടക്കുന്ന വിലങ്ങാട് ഫൊറോനയിലെ പള്ളികളും ദിവസങ്ങളും ചുവടെ: വിലങ്ങാട് (ഒക്ടോബര്‍ 4-7), വാളൂക്ക് (ഒക്ടോബര്‍ 9-12), പാലൂര്‍ (ഒക്ടോബര്‍ 13-17), മഞ്ഞക്കുന്ന് (ഒക്ടോബര്‍ 18-21), വടകര (ഒക്ടോബര്‍ 23-26), വളയം (ഒക്ടോബര്‍ 27-31). നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ രണ്ടു വരെ മരുതോങ്കര ഫൊറോനയിലെ പള്ളികളില്‍ നാല്‍പതുമണി ആരാധന നടക്കും.