Daily Saints

ഫെബ്രുവരി 19: വിശുദ്ധ കോണ്‍റാഡ്


ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയിലെ ഒരംഗമാണ് വിശുദ്ധ കോണ്‍റാഡ്. പിയാസെന്‍സായില്‍ കുലീനമായ കുടുംബത്തില്‍ അദ്ദേഹം ജനിച്ചു. ദൈവഭയത്തില്‍ ജീവിക്കാന്‍ നിരന്തരം അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു. നായാട്ട് അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. ഒരിക്കല്‍ തന്റെ സേവകരോട് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഒരു കാട്ടുമൃഗത്തെ വെടിവെയ്ക്കന്‍ അദ്ദേഹം അജ്ഞാപിച്ചു. വെടിയുണ്ടയേറ്റ് കാടിന് തീപിടിക്കുകയും സമീപത്തുള്ള വയലുകളും വനങ്ങളും തീയിയല്‍ ദഹിക്കുകയും ചെയ്തു. അഗ്നി പുറപ്പെട്ട സ്ഥലത്തുനിന്ന ഒരു ഭിക്ഷുവാണ് തീ കൊടുത്തതെന്ന് കരുതി അയാളെ അറസ്റ്റുചെയ്ത് വിചാരണ നടത്തി വധശിക്ഷ വിധിച്ചു. സാധുഭിഷുവിനെ കൊലക്കളത്തിലേക്ക് ആനയിക്കുമ്പോല്‍ ദുഃഖാര്‍ത്തനായ കോണ്‍റാഡ് തന്റെ കുറ്റം ഏറ്റുപറഞ്ഞ്, ആ ഭിഷുവിനെ സ്വതന്ത്ര്യനാക്കി. അഗ്നികൊണ്ട് നേരിട്ട നഷ്ടം കോണ്‍റാഡിന്റെ വസ്തു മുഴുവനും കണ്ടുകെട്ടി. കോണ്‍റാഡ് ഒരു കുടിലില്‍ താമസമുറപ്പിച്ചു. കോണ്‍റാഡ് ആദ്യം റോമായിലേക്കും അനന്തരം സിസിലിയിലേക്കും പോയി. 30 വര്‍ഷം കഠിന തപസില്‍ കഴിഞ്ഞ് ദിവംഗതനായി.


Leave a Reply

Your email address will not be published. Required fields are marked *