ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാം സഭയിലെ ഒരംഗമാണ് വിശുദ്ധ കോണ്‍റാഡ്. പിയാസെന്‍സായില്‍ കുലീനമായ കുടുംബത്തില്‍ അദ്ദേഹം ജനിച്ചു. ദൈവഭയത്തില്‍ ജീവിക്കാന്‍ നിരന്തരം അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു. നായാട്ട് അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. ഒരിക്കല്‍ തന്റെ സേവകരോട് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഒരു കാട്ടുമൃഗത്തെ വെടിവെയ്ക്കന്‍ അദ്ദേഹം അജ്ഞാപിച്ചു. വെടിയുണ്ടയേറ്റ് കാടിന് തീപിടിക്കുകയും സമീപത്തുള്ള വയലുകളും വനങ്ങളും തീയിയല്‍ ദഹിക്കുകയും ചെയ്തു. അഗ്നി പുറപ്പെട്ട സ്ഥലത്തുനിന്ന ഒരു ഭിക്ഷുവാണ് തീ കൊടുത്തതെന്ന് കരുതി അയാളെ അറസ്റ്റുചെയ്ത് വിചാരണ നടത്തി വധശിക്ഷ വിധിച്ചു. സാധുഭിഷുവിനെ കൊലക്കളത്തിലേക്ക് ആനയിക്കുമ്പോല്‍ ദുഃഖാര്‍ത്തനായ കോണ്‍റാഡ് തന്റെ കുറ്റം ഏറ്റുപറഞ്ഞ്, ആ ഭിഷുവിനെ സ്വതന്ത്ര്യനാക്കി. അഗ്നികൊണ്ട് നേരിട്ട നഷ്ടം കോണ്‍റാഡിന്റെ വസ്തു മുഴുവനും കണ്ടുകെട്ടി. കോണ്‍റാഡ് ഒരു കുടിലില്‍ താമസമുറപ്പിച്ചു. കോണ്‍റാഡ് ആദ്യം റോമായിലേക്കും അനന്തരം സിസിലിയിലേക്കും പോയി. 30 വര്‍ഷം കഠിന തപസില്‍ കഴിഞ്ഞ് ദിവംഗതനായി.
Month: February 2024
ഫെബ്രുവരി 18: വിശുദ്ധ ശിമയോന്‍
വിശുദ്ധ യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫാസിന്റെയും കന്യകാംബികയുടെ സഹോദരിയായ മറിയത്തിന്റെയും മകനാണ് വിശുദ്ധ ശിമയോന്‍. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വത്തിന് ശേഷം ജറുസലേം ഉടനെ റോമാക്കാര്‍ ആക്രമിക്കുമെന്നും അതിനാല്‍ എല്ലാവരും സ്ഥലം വിടണമെന്നും ക്രിസ്ത്യാനികള്‍ക്കു ദൈവത്തില്‍ നിന്നൊരു വെളിപാടുണ്ടായി. ബിഷപ് ശിമയോന്‍ തന്റെ ജനങ്ങളെ ജോര്‍ദാന്‍ കടത്തി പെല്ലാ എന്ന നഗരത്തില്‍ താമസിച്ചു. വെസ്‌പേഷ്യന്‍ ചക്രവര്‍ത്തിയുടെ ജറുസലേം അക്രമണത്തിനു ശേഷം ക്രിസ്ത്യാനികള്‍ ശിമയോന്റെ നേതൃത്വത്തില്‍ തന്നെ ജെറുസലേമിലേക്ക് മടങ്ങി. വെസ്‌പേഷ്യന്‍ ചക്രവര്‍ത്തിയും ഡാമീഷ്യന്‍ ചക്രവര്‍ത്തിയും ദാവീദിന്റെ വംശം മുഴുവനും കൊന്നൊടുക്കണമെന്ന് ആജ്ഞാപിച്ചിരുന്നു. യഹൂദന്മാര്‍ ഈ തക്കം നോക്കി ശിമയോന്‍ ദാവീദിന്റെ വംശജനാണെന്നും ഒരു ക്രൈസ്തവനാണെന്നും റോമന്‍ ഗവര്‍ണര്‍ അറ്റിക്കൂസിനെ അറിയിച്ചു. അദ്ദേഹം ശിമയോനെ കുരിശില്‍ തറയ്ക്കാന്‍ വിധിക്കുകയും ചെയ്തു. പതിവുള്ള മര്‍ദ്ദനങ്ങള്‍ക്ക് ശേഷം ശിമയോന്‍ കുരിശില്‍ തറയ്ക്കപ്പെട്ടു.
ഫെബ്രുവരി 20: വിശുദ്ധ എലെവുത്തേരിയൂസ്
ക്ലോവിസു രാജാവിന്റെ പിതാവായ കില്‍ഡെറിക്കിന്റെ വാഴ്ച്ചയുടെ അവസാന കാലത്ത് ഫ്രാന്‍സില്‍ ടൂര്‍ണെയി എന്ന സ്ഥലത്ത് എലെവുത്തേരിയൂസ് ജനിച്ചു. പിതാവ് ടെറെനൂസും മാതാവ് ബ്ലാന്തായുമാണ്. ടൂര്‍ണയിലെ ആദ്യത്തെ മെത്രാനായിരുന്ന തെയോഡോറിന്റെ പിന്‍ഗാമിയാണ് എലെവൂത്തേരിയൂസ്. ക്രിസ്തുമതത്തെ ദ്രോഹിച്ചുകൊണ്ടിരുന്ന ആര്യന്‍ പാഷാണ്ഡതയെ നിര്‍മമാര്‍ജ്ജനം ചെയ്യാനായി എലെവുത്തേരിയൂസ് ഒരു സുനഹദോസ് വിളിച്ച് ചേര്‍ക്കുകയും പാഷാണ്ഡികളെ ലജ്ജിതരാക്കുകയും ചെയ്തു. വൈരാഗ്യം പൂണ്ട പാഷാണ്ഡികള്‍ ഒരു ദിവസം അദ്ദേഹം പള്ളിയിലേക്ക് പോകുന്ന വഴി നേരെ ചാടിവീണ് അദ്ദേഹത്തെ തല്ലിചതച്ചു. തല്‍ക്കാലം, സുഖം പ്രാപിച്ചെങ്കിലും അധികം വൈകാതെ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങി. നീതിക്കുവേണ്ടി പീഡകള്‍ സഹിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. അവിശ്വാസത്തെ ചെറുത്തതു നിമിത്തം കഷ്ടതകളും മര്‍ദ്ദനവും അദ്ദേഹത്തിന്റെ ഭാഗധേയമായി അവയൊക്കെ ക്രിസ്തുവിനെ പ്രതി സഹിച്ചു വിശുദ്ധനായി. വിശുദ്ധിയുടെ മാര്‍ഗ്ഗം സഹനത്തിന്റെ മാര്‍ഗ്ഗമാണ്.
കുടുംബം വിശുദ്ധീകരിക്കപ്പെട്ടാല്‍ സമൂഹം വിശുദ്ധീകരിക്കപ്പെടും: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
കുടുംബം വിശുദ്ധീകരിക്കപ്പെട്ടാല്‍ സമൂഹം വിശുദ്ധീകരിക്കപ്പെടുമെന്നും കുടുംബ വിശുദ്ധീകരണം അമ്മമാരെ ആശ്രയിച്ചാണെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മേരിക്കുന്ന് പിഎംഒസിയില്‍ സീറോ മലബാര്‍ ഗ്ലോബല്‍ മാതൃവേദി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. സഭാ സംഘടനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാതൃവേദിയാണെന്നും പരിശുദ്ധ അമ്മയെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് മാതൃവേദിയെന്നും ബിഷപ് അഭിപ്രായപ്പെട്ടു.
”സഭയ്ക്ക് ജന്മം നല്‍കുന്നവരാണ് അമ്മമാര്‍. പരിശുദ്ധ അമ്മയുടെ മനോഭാവം അവര്‍ സ്വന്തമാക്കണം. ജീവനോടുള്ള സമീപനമാണ് ഇന്ന് ലോകം നേരിടുന്ന വലിയ വെല്ലുവിളി. ജീവനെ സ്നേഹിക്കുകയും പരിപാലിക്കുകയും ബഹുമാനിക്കുകയും വേണം. അതൊരു പ്രേഷിത പ്രവര്‍ത്തനമായി മാതൃവേദി ഏറ്റെടുക്കണം. കുട്ടികളെ സ്വീകരിക്കാനുള്ള തുറന്ന മനസ് സമൂഹത്തിലുണ്ടാക്കിയെടുക്കാന്‍ മാതൃവേദിയുടെ പ്രവര്‍ത്തനത്തിലൂടെ കഴിയണം.” ബിഷപ് കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന സമ്മേളനത്തില്‍ ഗ്ലോബല്‍ മാതൃവേദി പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ലിസി ജോസ്, ഗ്രേസി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. മാതൃവേദി താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോസുകുട്ടി അന്തീനാട്ട് വചന പ്രതിഷ്ഠ നടത്തി. ആന്‍സി സോജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൗമ്യ സേവ്യര്‍ മുന്‍വര്‍ഷത്തെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു . ഗ്ലോബല്‍ സമിതി തയ്യാറാക്കിയ ഡയറക്ടറി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. സംസ്ഥാനതലത്തില്‍ വിവിധ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായ സോളി തോമസ്, ആഗ്‌നസ് ബേബി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് ഉത്തമ ക്രിസ്ത്യാനിയെ വാര്‍ത്തെടുക്കുന്നതില്‍ അമ്മമാര്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ എകെസിസി രൂപതാ ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളില്‍ ക്ലാസെടുത്തു. വിവിധ രൂപതാ സമിതികളുടെ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചകളും ക്ലാസുകളും തുടര്‍ന്ന് നടത്തപ്പെട്ടു.
നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ സീറോ മലബാര്‍ രൂപതകളിലെ മാതൃവേദി പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ഫെബ്രുവരി 17: മേരിദാസന്മാര്‍
1233-ല്‍ സ്ഥാപിതമായ ഒരു സഭയാണ് ‘മേരി ദാസന്മാര്‍’ എന്ന സഭ. ഫ്‌ളോറെന്‍സിലെ ഏഴുപ്രഭു കുടുംബാംഗങ്ങളാണ് ഈ സഭയുടെ സ്ഥാപകര്‍. 1888-ല്‍ എല്ലാവരെയും വിശുദ്ധരെന്ന് നാമകരണം ചെയ്തു. 1233-ലെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിവസം ഏഴ് യുവാക്കള്‍ക്ക് ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് ലൗകിക ആര്‍ഭാടങ്ങള്‍ പരിത്യജിച്ച് തന്റെ സേവനത്തിനു വരാന്‍ അവരോട് ആവശ്യപ്പെട്ടു. ‘ബോണ്‍ ഫിലിയൂസ്, ബോനയുംക്താ, അമിദേവൂസ്, ഹ്യൂഗ്, മനേത്തൂസ്, സോസ്‌തേനൂസ്, അലക്‌സിയൂസ്’ എന്നിവരാണ് ആ അഴ് വിശുദ്ധര്‍, ഫ്‌ളോറന്‍സിനടുത്ത് ലാക്മാര്‍ഡിയ എന്ന പ്രദേശത്താണ് അവര്‍ ആദ്യത്തെ ആശ്രമം സ്ഥാപിച്ചത്. ദൈവമാതാവു തന്നെയത്രേ അവര്‍ക്കു സഭാവസ്ത്രം നല്‍കിയത്. ദൈവമാതാവിന്റെ ഏഴ് വ്യാകുലതകളോടുള്ള ഭക്തി പ്രത്യേകവിധത്തില്‍ മേരിദാസന്മാര്‍ അഭ്യസിക്കുന്നു. മേരിദാസന്മാര്‍ക്ക് ദൈവം നല്‍കിയ അനുഗ്രഹം അസാധാരണമാണ്. നമുക്കു ലഭിക്കുന്ന ദൈവവരങ്ങള്‍ ശരിയായി ഉപയോഗിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം.
ഫെബ്രുവരി 16: വിശുദ്ധ ജൂലിയാന
നിക്കോഡോമിയയിലാണ് വിശുദ്ധ ജൂലിയാന ജീവിച്ചിരുന്നത്. ജൂലിയാനയുടെ പിതാവ് ആഫ്രിക്കാനൂസ് ഒരു വിജാതിയനും ക്രൈസ്തവ വിരുദ്ധനുമായിരുന്നു. മാക്‌സിമിനിയാനൂസിന്റെ മര്‍ദ്ദനക്കാലത്ത് വളരെയേറെ പീഡനങ്ങള്‍ക്കു ശേഷം അവളുടെ ശിരസ്സ് ഛേദ്ദിക്കപ്പെടുകയാണ് ഉണ്ടായത്. ജൂലിയാനയുടെ നടപടി പുസ്തകത്തില്‍ പിശാചുമായി അവള്‍ നടത്തിയ സമരങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതിനാലാവണം വിശുദ്ധയുടെ ചിത്രത്തില്‍ ഒരു പിശാചിനെ ശൃംഖലകൊണ്ട് ബന്ധിച്ചിട്ടുള്ളതും വിശുദ്ധ അതിനെ വലിച്ചിഴക്കുന്നതുമായി കാണുന്നത്. ജാനുവരിയ എന്ന ഒരു ഭക്തസ്ത്രീ വിശുദ്ധ ജൂലിയാനയുടെ സ്തുതിക്കായി ഒരു ദേവാലയം നിര്‍മ്മിക്കുകയും അതില്‍ രക്തസാക്ഷിണിയുടെ പൂജ്യാവശിഷ്ടം സ്ഥാപിക്കുകയും ചെയ്തു.
ഫെബ്രുവരി 15: വിശുദ്ധ ഫൗസ്തീനൂസ്
അഡ്രിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനം നടമാടുന്ന കാലം. ബ്രേഷ്യായിലെ മെത്രാന്‍ ഒളിവിലായിരുന്നു. തല്‍സമയം രണ്ട് കുലീന സഹോദരന്മാര്‍ ഫൗസ്തിനൂസും ജോവിറ്റായും ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്നു. അവരുടെ തീക്ഷ്ണത വിജാതിയരുടെ വൈരാഗ്യത്തെ കത്തിയെരിയിച്ചു. അചിരേണ വൈരാഗ്യം രണ്ട് സഹോദരന്മാരുടെയും മഹത്വമേറിയ രക്തസാക്ഷിത്വത്തിന് വഴിതെളിച്ചു. ഒരു വിജാതിയ വീരനായ ജൂലിയന്‍ അവരെ പിടിച്ച് തടങ്കലിലാക്കി. പലവിധ മര്‍ദ്ദനങ്ങളും ഭീഷണികളും പ്രയോഗിച്ച് ക്രിസ്തീയ വിശ്വാസം നശിപ്പിച്ച് ചക്രവര്‍ത്തിയെ പ്രസാദിപ്പിക്കാന്‍ ജൂലിയന്‍ കിണഞ്ഞു പരിശ്രമിച്ചു. എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ ഫൗസ്തീനൂസിന്റെയും സഹോദരന്റെയും തല വെട്ടിനീക്കാന്‍ ഉത്തരവുണ്ടായി. ബ്രേഷ്യാ നഗരത്തിന്റെ പ്രധാന മദ്ധ്യസ്ഥന്‍മാരാണ് ഈ രണ്ട് സഹോദര രക്തസാക്ഷികള്‍.
ഫെബ്രുവരി 14: വിശുദ്ധ സിറിലും മെത്തോഡിയൂസും
തെസ്ലോനിക്കയില്‍ ജനിച്ച രണ്ടു സഹോദരന്മാരാണ് ഇവര്‍. ലൗകിക ബഹുമാനങ്ങളും സുഖങ്ങളും പരിത്യജിച്ച് ബോസ്ഫറസ്സില്‍ ഒരാശ്രമത്തില്‍ ചേര്‍ന്ന് ഇവര്‍ വൈദികരായി. 858-ല്‍ ഇരുവരും കോണ്‍സ്റ്റാന്റിനേപ്പിളില്‍ പോയി മിഷന്‍ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സിറില്ലി എന്ന നാമധേയത്തില്‍ ഒരക്ഷരമാല സിറില്‍ കണ്ടുപ്പിടിച്ചു. അതാണ് റഷ്യന്‍ അക്ഷരമാലയുടെ അടിസ്ഥാനം.
മെത്തേഡിയൂസിന്റെ സഹായത്തോടെ സിറില്‍ സ്‌ളാവു ഭാഷയിലേക്ക് തിരുക്കര്‍മ്മങ്ങളും സുവിശേഷങ്ങളും പരിഭാഷപ്പെടുത്തി. അവിടെ നിന്ന് അവര്‍ റോമായിലേക്ക് പോയി. രണ്ടുപേരും മെത്രാന്മാരായി അഭിഷേകം ചെയ്യപ്പെട്ടു. അവിടെ വച്ച് സിറില്‍ മരിച്ചു. മെത്തോഡിയൂസ് കോണ്‍സ്റ്റാന്റിനേപ്പിളില്‍ വച്ചും മരിച്ചു.
സിറിലും മെത്തോഡിയൂസും അഭിമുഖം നിന്ന് ഒരു പള്ളി താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണ് ചിത്രീകരിക്കാറുള്ളത്. ജ്യേഷ്ഠാനുജന്മാര്‍ ഇങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് എത്ര മധുരവും മനോഹരവുമാണ്. സിറിലിന്റെയും മെത്തോഡിയൂസിന്റെയും സഹോദരസ്‌നേഹം ജ്യേഷ്ഠാനുജന്മാര്‍ക്ക് ഉത്തേജകമായിരിക്കട്ടെ.
ഫെബ്രുവരി 13: റിച്ചിയിലെ വിശുദ്ധ കാതറിന്‍
ഫ്‌ളോറെന്‍സില്‍ റിച്ചി എന്നൊരു സമ്പന്ന കുടുംബത്തില്‍ കാതറിന്‍ ജനിച്ചു. ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ അതീവ ഭക്തായായ അമ്മാമ്മയാണ് കുഞ്ഞിനെ വളര്‍ത്തിയത്. 14-ാമത്തെ വയസില്‍ അവള്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. കാതറിന്‍ എന്ന നാമം സ്വീകരിച്ചു.
രണ്ട് വര്‍ഷം അവള്‍ക്ക് തീരെ സുഖമുണ്ടയില്ല. അപ്പോഴെല്ലാം നമ്മുടെ കര്‍ത്താവിന്റെ പീഢാനുഭവത്തെപ്പറ്റിയുള്ള ധ്യാനമായിരുന്നു അവളുടെ ആശ്വാസം. അത്ഭുതകരമായ രീതിയില്‍ ആ അസുഖം മാറി. അതോടെ അവള്‍ പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും വര്‍ദ്ധിപ്പിച്ചു. ആഴ്ച്ചയില്‍ രണ്ട് മൂന്ന് ദിവസം അപ്പവും വെള്ളവും മാത്രമാണ് കഴിച്ചിരുന്നത്. അവളുടെ പ്രായശ്ചിത്താരൂപിയേക്കള്‍ അത്ഭുതാവഹമായിരുന്നു അവളുടെ എളിമയും അനുസരണവും ശാന്തതയും.
രോഗീശുശ്രൂഷയും ദരിദ്രരെ സംരക്ഷിക്കുന്നതും അവള്‍ക്ക് എത്രയും പ്രിയങ്കരമായിരുന്നു. രോഗികളില്‍ ക്രിസ്തുവിനെ ദര്‍ശിച്ച കാതറിന്‍ മുട്ടിന്‍മേല്‍ നിന്നാണ് അവരെ ശുശ്രൂഷിച്ചിരുന്നത്. കാതറിന്റെ പ്രധാന ധ്യാനവിഷയം കര്‍ത്താവിന്റെ പീഡാനുഭവമായിരുന്നു. അന്തിമരോഗം അല്‍പം ദീര്‍ഘമായിരുന്നു. വളരെ സന്തോഷത്തോടെ രോഗത്തിന്റെ വേദനകള്‍ സഹിച്ച് 1589 ഫെബ്രുവരി 2-ാം തിയതി കര്‍ത്താവിന്റെ കാഴ്ച്ചവെപ്പു തിരുനാള്‍ ദിവസം കാതറിന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. 1746ല്‍ ഫെബ്രുവരി 14-ന് ബെനഡിക്റ്റ് മാര്‍പ്പാപ്പ കാതറിനെ പുണ്യവതിയായി പ്രഖ്യാപിച്ചു.
കെ.സി.വൈ.എം. കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു
കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപതയുടെ 2024 പ്രവര്‍ത്തന വര്‍ഷ കര്‍മ്മപദ്ധതി ‘സവ്‌റ’ താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പ്രകാശനം ചെയ്തു. മേഖല നേതാക്കന്മാര്‍ക്കായി സംഘടിപ്പിക്കപ്പെട്ട ദ്വിദിന നേതൃത്വ ശില്‍പശാലയുടെ ഭാഗമായി താമരശ്ശേരി ചാവറ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.സി.വൈ.എം. രൂപത പ്രസിഡന്റ് റിച്ചാഡ് ജോണ്‍ അധ്യക്ഷനായിരുന്നു.
യുവജനങ്ങള്‍ സഭയുടെ പ്രതീക്ഷയാണെന്നും ഈ പ്രവര്‍ത്തന സമിതിയില്‍ പ്രത്യാശയുണ്ടെന്നും ഉദ്ഘാടന വേളയില്‍ മോണ്‍. അബ്രഹാം വയലില്‍ പറഞ്ഞു. മുന്‍ രൂപത പ്രസിഡന്റും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രേംജി ജെയിംസ് മുഖ്യാതിഥിയായിരുന്നു.
രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, ജനറല്‍ സെക്രട്ടറി അലീന മാത്യു ചെട്ടിപ്പറമ്പില്‍, അനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്.എ.ബി.എസ്, വൈസ് പ്രസിഡന്റ് അലന്‍ ബിജു, താമരശ്ശേരി മേഖല പ്രസിഡന്റ് അഞ്ചല്‍ കെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
2024 പ്രവര്‍ത്തന വര്‍ഷത്തെ രൂപത സമിതിയുടെ പ്രവര്‍ത്തന വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘സ്വയം പ്രകാശിക്കുക’ എന്നര്‍ത്ഥം വരുന്ന സുറിയാനി നാമം നല്‍കിയിരിക്കുന്ന കര്‍മ്മപദ്ധതി.