Achievement

ഇന്തോ ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌ക്കാര നേട്ടവുമായി ക്രിസ്റ്റീന ഷാജി


ഇന്തോ ജര്‍മ്മന്‍ ഫിലിം ഫെസ്റ്റിവലില്‍ യങ് ടാലന്റ് പുരസ്‌ക്കാരം സ്വന്തമാക്കി ക്രിസ്റ്റീന ഷാജി. ‘പുല്ല്’ എന്ന സിനിമയിലെ അഭിനയമാണ് ക്രിസ്റ്റീനയെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്. അടുത്തിടെയിറങ്ങിയ സുലേഖ മന്‍സില്‍ അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

‘വിവിധ ഫെസ്റ്റിവലുകളില്‍ നിരവധി അവാര്‍ഡുകള്‍ ഈ ചിത്രം സ്വന്തമാക്കിയിരുന്നു പക്ഷെ, എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ലക്ഷ്മി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഒരു ഗ്രാമത്തിലെ ജാതി വ്യവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയം. അഭിനയവും മോഡലിങ്ങും ചെറുപ്പം മുതല്‍ താല്‍പ്പര്യമുണ്ടായിരുന്നു. അപ്പനും അമ്മയും എപ്പോഴും പ്രോത്സാഹിപ്പിക്കും. അതായിരുന്നു എന്റെ ധൈര്യം.’ – ക്രിസ്റ്റീന പറഞ്ഞു. 2022-ലെ ഫില്‍മിസിയ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച മൂന്നാമത്തെ ബാലതാരമായിരുന്നു.

ഈസ്റ്റ്ഹില്‍ ഇടവകാഗവും മുന്‍കൈക്കാരനുമായ കാലായില്‍ ഷാജി – സിന്ധു ദമ്പതികളുടെ ഇളയ മകളായ ക്രിസ്റ്റീന ദേവഗിരി കോളജില്‍ ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ്. പ്രൊവിഡന്‍സ് ഗേള്‍സ് ഹൈസ്‌ക്കൂള്‍, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. കെസിവൈഎം സംഘടനയുടെ സജീവ പ്രവര്‍ത്തകയാണ്. സഹോദരി നിരഞ്ജന ആര്‍ക്കിട്ടെക്ടാണ്.

സൈന പ്ലേയില്‍ ‘പുല്ല്’ ഇന്ന് വൈകുന്നേരം അഞ്ചിന് റിലീസ് ചെയ്യും.


Leave a Reply

Your email address will not be published. Required fields are marked *