പത്തുവര്‍ഷം ഐഎസ് തടവിലായിരുന്ന പെണ്‍കുട്ടിയെ മോചിപ്പിച്ചു
ഇറാഖില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി യുവതി ഫൗസിയ സിഡോയെ ഇസ്രയേലും അമേരിക്കയും ഇറാഖും ഉള്‍പ്പെട്ട രഹസ്യ ഓപ്പറേഷനിലൂടെ ഗാസയില്‍ നിന്ന് മോചിപ്പിച്ചു.
11 വയസ്സുള്ളപ്പോള്ളാണ് ഫൗസിയ സിഡോ ഐഎസ് പിടിയിലാകുന്നത്. ഇറാക്കിലെ വീട്ടില്‍ വച്ച് തീവ്രവാദികള്‍ അവളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അന്ന് നടന്ന ആക്രമണത്തില്‍ ഏകദേശം ആക്രമണത്തില്‍ 5,000-ത്തിലധികം യസീദിയ വംശജര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. 2014-ല്‍ നടന്ന ഈ സംഭവത്തെ വംശഹത്യ എന്നാണ് ഐക്യരാഷ്ട്ര സംഘടന വിശേഷിപ്പിച്ചത്. തടവിലാക്കപ്പെട്ട ഫൗസിയയെ തീവ്രവാദികള്‍ വിറ്റ് ഗാസയിലേക്ക് കടത്തുകയായിരുന്നു. അവളെ വിലയ്ക്കു വാങ്ങിയ വ്യക്തി അടുത്തിടെ കൊല്ലപ്പെട്ടതോടെയാണ് ഫൗസിയയുടെ മോചനത്തിന് വഴിയൊരുങ്ങിയത്.
നാലു മാസത്തെ പരിശ്രമത്തിനൊടുവിലാണ് ഫൗസിയ മോചിതയായത്. ഇറാഖി ഉദ്യോഗസ്ഥര്‍ ഫൗസിയയുടെ വിവരങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും അവര്‍ ഇസ്രായേലിന്റെ സഹായത്തോടെ ഗാസയില്‍ നിന്ന് അവളെ പുറത്തുകടക്കക്കാന്‍ സഹായിക്കുകയും ചെയ്തു. ഇറാഖും ഇസ്രയേലും തമ്മില്‍ നയതന്ത്ര ബന്ധമില്ല എന്നതും ശ്രദ്ധേയമാണ്.