പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം പുതിയ ബാച്ച് ആരംഭിക്കുന്നു
താമരശ്ശേരി രൂപതയുടെ ദൈവിക – ബൈബിള്‍ വിഷയങ്ങളുടെ പഠന കേന്ദ്രമായ പോപ്പ് ബെനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘വിശ്വാസ വിഷയങ്ങള്‍ ഒരു സമഗ്രപഠനം’ എന്ന ഏകവത്സര ഓണ്‍ലൈന്‍ പഠന കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു.
വിശ്വാസ വിഷയങ്ങള്‍ സമഗ്രതയോടെ സംക്ഷിപ്തമായി ഉള്‍ക്കൊള്ളിച്ചാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ മുതല്‍ മാസത്തിലെ എല്ലാ രണ്ട്, നാല് വെള്ളിയാഴ്ചകളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ ഓണ്‍ലൈനായാണ് ക്ലാസ്സുകള്‍.
രജിസ്‌ട്രേഷനായി താഴെപ്പറയുന്ന നമ്പറില്‍ പേര്, വീട്ടുപേര്, ഇടവക, രൂപത എന്നീ വിവരങ്ങള്‍ വാട്‌സ്ആപ്പ് മെസേജായി അയക്കുക.
8281346179.