ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രണം കടുപ്പിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി അഭയ കേന്ദ്രമൊരുക്കുകയാണ് ലെബനനിലെ പള്ളികള്‍. ഇസ്രായേല്‍ ആക്രമണം സാധാരണക്കാരെയും ബാധിക്കുന്നുണ്ടെന്ന് ലെബനനിലെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാരിയെല്ലെ ബൂട്രോസ് പറഞ്ഞു. ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതു മുതല്‍ പലായനം ചെയ്ത ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രാദേശിക സഭാ സംഘടനകളുമായി ചേര്‍ന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സഹായമൊരുക്കുന്നുണ്ട്.
‘ആളുകള്‍ ഇപ്പോള്‍ പള്ളി ഹാളുകളിലാണ് താമസിക്കുന്നത്. അവര്‍ക്ക് ഭക്ഷണവും മറ്റും ആവശ്യമുണ്ട്. യുദ്ധം അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.’ – ബുട്രോസ് പറഞ്ഞു.
നിലവിലെ സംഘര്‍ഷം ലെബനനില്‍ നിന്നുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തെ ത്വരിതപ്പെടുത്തുമെന്നും അതോടെ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ വീണ്ടും കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അസീസിയിലെ ഒരു പ്രമുഖ പട്ടുവസ്ത്രവ്യാപാരിയായ പീറ്റര്‍ ബെര്‍ണാര്‍ഡിന്റെ മൂത്തമകനാണു വിശുദ്ധ ഫ്രാന്‍സിസ്. അമ്മ മകനെ പ്രസവിക്കാറായപ്പോള്‍ ഒരജ്ഞാത മനുഷ്യന്‍ ആ സ്ത്രീയോട് അടുത്തുള്ള കാലിത്തൊഴുത്തിലേക്ക് പോകുവാന്‍ ഉപദേശിച്ചു. അവള്‍ അങ്ങനെ ചെയ്യുകയും ഫ്രാന്‍സിസ് ക്രിസ്തുവിനേപ്പോലെ കാലിത്തൊഴുത്തില്‍ ജനിക്കുകയും ചെയ്തുവെന്ന് ഒരു ഐതിഹ്യമുണ്ട്.
ഫ്രാന്‍സിസ് ഫ്രഞ്ചും ലാറ്റിനും കൈവശമാക്കി. യുവമേളകളില്‍ അദ്ദേഹം യഥേഷ്ടം പങ്കെടുത്തിരുന്നു. പിതാവ് ദാനധര്‍മ്മം നിരുല്‍സാഹപ്പെടുത്തിയിരുന്നതിനാല്‍ ഫ്രാന്‍സിസ് ഭിക്ഷുക്കളെ അവഗണിക്കുകയായിരുന്നു; എങ്കിലും ദരിദ്രരോടുള്ള അനുകമ്പ അദ്ദേഹത്തില്‍ അന്തര്‍ലീനമായിക്കിടന്നു. ഒരിക്കല്‍ പിതാവിന്റെ കടയിലിരുന്ന് പട്ടുവസ്ത്രം വിറ്റുകൊണ്ടിരിക്കുമ്പോള്‍ ഒരു കുഷ്ഠരോഗി സഹായം അഭ്യര്‍ത്ഥിച്ചു. ആദ്യം അത് നിഷേധിച്ചു. പിന്നീട് പെട്ടിയില്‍നിന്ന് ഒരുപിടി പണം വാരിയെടുത്ത് ഭിക്ഷുവിന്റെ കൈയില്‍ ഇട്ടുകൊടുത്തു. ഭിക്ഷുവിനെ ആശ്‌ളേഷിച്ചു. വഴി യാത്രകളിലും ഈ സംഭവം ആവര്‍ത്തിച്ചിട്ടുണ്ട്. ഭിക്ഷുവായ കുഷ്ഠരോഗിയെ ആശ്ലേഷിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചാലെന്നപോലെ ഒരനുഭവമാണുണ്ടായിരുന്നത്.
ലൗകായതികത്വവും ദൈവസ്‌നേഹവും കലര്‍ന്ന ആ ജീവിതത്തില്‍ കൂട്ടുകാരോടുകൂടെ ഉല്ലസിച്ചിരുന്ന ഒരു രാത്രി ഫ്രാന്‍സിസും ദൈവത്തിന്റെ സ്വരം കേട്ടു: ‘ആരെ സേവിക്കയാണുത്തമം. യജമാനനെയോ ദാസനേയോ?’ ‘യജമാനനെത്തന്നെ’ എന്ന് അയാള്‍ തീര്‍ത്തു പറഞ്ഞു. ‘എന്നാല്‍ വീട്ടിലേയ്ക്കു മടങ്ങൂ. പിന്നീട് എന്തു ചെയ്യണമെന്ന് അവിടെ ചെല്ലുമ്പോള്‍ അറിയിക്കാം.’ അങ്ങനെ പുതിയ ജീവിതം ആരംഭിച്ചു.
അക്കാലത്ത് വിശുദ്ധ പീറ്റര്‍ ഡാമിയന്റെ ദേവാലയം കേടുവന്നുകിടക്കു ന്നതും താന്‍ അത് താങ്ങിയിരിക്കുന്നതും ഫ്രാന്‍സിസ് സ്വപ്‌നത്തില്‍ കണ്ടു. അദ്ദേഹം ഉടനെ വീട്ടില്‍നിന്ന് പണമെടുത്തു ദേവാലയം കേടുപോക്കി. പിതാവ് ഫ്രാന്‍സിസിനെ അടിച്ചു; മെത്രാനച്ചനോട് പരാതിപ്പെടുകയും ചെയ്തു. ഫ്രാന്‍സിസ് അരമനയില്‍ ചെന്ന് വിലപിടിച്ച തന്റെ വസ്ത്രങ്ങള്‍ അഴിച്ചുവച്ച് അവയും കുടുംബസ്വത്തിലുള്ള തന്റെ ഓഹരിയും പിതാവ് യഥേഷ്ടം ഉപയോഗിച്ചുകൊള്ളട്ടെ എന്ന രേഖപ്പെടുത്തി ഒരു രോമവസ്ത്രത്തോടെ തെരുവീഥിയിലേക്കിറങ്ങി.
ഫ്രാന്‍സിസു തന്നോടുതന്നെ പറഞ്ഞു: ‘ഇനിമേല്‍ ദൈവം മാത്രമേ എനിക്ക് പിതാവായിട്ടുള്ളൂ. എനിക്കിപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ, എന്ന് പരമാര്‍ത്ഥമായി വിളിക്കാം.’ ‘എന്റെ ദൈവമേ, എന്റെ സര്‍വസ്വമേ’ എന്ന തായി ജീവിതതത്വം.
തെരുവീഥിയിലേക്കിറങ്ങിയ ഫ്രാന്‍സിസിന് ശിഷ്യന്മാര്‍ ധാരാളമുണ്ടായി. അങ്ങനെ ഫ്രാന്‍സിസ്‌ക്കന്‍ സഭ ആരംഭിച്ചു. ആറു പട്ടംവരെ അദ്ദേഹം സ്വീകരിച്ചു; എന്നാല്‍ പൗരോഹിത്യം സ്വീകരിക്കാന്‍ വിനയം അനുവദിച്ചില്ല.
കുമാരി ദാരിദ്ര്യവും ഫ്രാന്‍സിസും തമ്മിലുള്ള വിവാഹം പ്രസിദ്ധമാണ്. ‘എന്നെ സമാധാനത്തിന്റെ ഉപകരണമാക്കണമേ’ എന്ന പ്രാര്‍ത്ഥന. സൂര്യകീര്‍ത്തനം മുതലായവ അനേകരെ സ്പര്‍ശിച്ചിട്ടുള്ള കൃതികളാണ്. സൂര്യചന്ദ്രനക്ഷത്രാദികളും സസ്യലതാദികളുമെല്ലാം ഫ്രാന്‍സിസിന് സഹോദരരാണ്; അവയും ദൈവത്തിന്റെ സൃഷ്ടികളല്ലേ?
മരണശയ്യയില്‍ ‘സൂര്യകീര്‍ത്തന’ത്തിന്റെ അന്തിമവാക്യം കൂട്ടിച്ചേര്‍ത്തു: ‘സഹോദരി മരണത്തെ പ്രതി കര്‍ത്താവ് സ്തുതിക്കപ്പെടട്ടെ. എളിമയുടേയും ദാരിദ്ര്യത്തിന്റെയും മൂര്‍ത്തീകരണമായ ഫ്രാന്‍സിസ് നഗ്‌നമായി തറയില്‍ കിടന്ന് മരിക്കുകയാണ് ചെയ്തത്. മരിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് ക്രിസ്തു തന്റെ പഞ്ചക്ഷ തങ്ങള്‍ അദ്ദേഹത്തില്‍ പതിക്കുകയുണ്ടായി.
സ്റ്റാറ്റസ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ:
ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഒക്ടോബര്‍ ഏഴിന് പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രദേശത്ത് സമാധാനം പുലരുന്നതിനുമായാണ് ഉപവാസ പ്രാര്‍ത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്.
ഒക്ടോബര്‍ ഏഴിന്, ലോകസമാധാനത്തിനായി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിവസമായി ആചരിക്കാന്‍ ഞാന്‍ എല്ലവരോടും അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ചരിക്കാം. നമുക്ക് കര്‍ത്താവിനെ ശ്രവിക്കാം. ആത്മാവിനാല്‍ നയിക്കപ്പെടാന്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. ഒക്ടോബര്‍ ആറിന്, സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ സാന്താ മരിയ റോമന്‍ ബസിലിക്കയിലേക്ക് പോകുമെന്നും പാപ്പ സൂചിപ്പിച്ചു.
ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ്, കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഒക്ടോബര്‍ ഏഴിന് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിന്നു. 2023 ഒക്ടോബര്‍ 7-ന്, ഹമാസ് ഭീകരസംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് ഇപ്പോഴത്തെ അക്രമ പരമ്പരകള്‍ക്ക് തുടക്കമായത്. ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുകയും നിരവധി ബന്ദികള്‍ തടങ്കലിലാക്കപ്പെടുകയും ചെയ്തിരിന്നു.
കഴിഞ്ഞ രാത്രി ഇറാന്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതോടെ വലിയ സംഘര്‍ഷ ഭീതിയിലാണ് വിശുദ്ധ നാട്. യുദ്ധത്തിന്റെ ആരംഭം മുതല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരിന്നു.
കോട്ടക്കല്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയുടെ വെബ് സൈറ്റിന്റെ ലോഞ്ചിങ് വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഒന്നിന് താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് നിര്‍വ്വഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് കളത്തില്‍, കോര്‍ഹബ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി സിജോ കുഴിവേലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി രൂപതയിലെ മുഴുവന്‍ വിവരങ്ങളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന്റെ ആദ്യ ഘട്ടമാണ് കോട്ടക്കല്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവകയില്‍ വികാരി ഫാ. ജോസഫ് കളത്തില്‍, പാരിഷ്സെക്രട്ടറി ഷിജു കുഴികണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചത്.
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2024 മെഗാ ജോബ് ഫെയര്‍ ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ നടക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
എഴുപതോളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. രണ്ടായിരത്തില്‍ അധികം ഒഴിവുകളുണ്ട്. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സിയെങ്കിലുമുള്ള 45 വയസില്‍ താഴെയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രാവിലെ ഒമ്പതിന് മേള ആരംഭിക്കും. ബയോഡേറ്റയുടെ മൂന്ന് കോപ്പികള്‍ കരുതണം.
വത്തിക്കാനില്‍ നടക്കുന്ന 16-ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ധ്യാനം വത്തിക്കാനില്‍ ഇന്ന് സമാപിക്കും. സിനഡ് ദിനങ്ങളായ ഒക്ടോബര്‍ 2 മുതല്‍ 27 വരെ സിനഡ് അംഗങ്ങളും കത്തോലിക്ക വിശ്വാസികള്‍ മുഴുവനും സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ധ്യാനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷ് പറഞ്ഞു.
വോട്ടവകാശമുളളവരും അല്ലാത്തവരുമായി സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്‍മായരുമുള്‍പ്പടെയുള്ള എല്ലാവരെയും ധ്യാനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ധ്യാനത്തിന്റെ ദിവസങ്ങള്‍ സിനഡിന്റെ മുന്നോടിയായുള്ള ദിവസങ്ങളല്ലെന്നും സിനഡിന്റെ അവിഭാജ്യഘടമകാണെന്നും കര്‍ദിനാള്‍ ഗ്രെഷ് പറഞ്ഞു. വാസ്തവത്തില്‍ സിനഡ് മുഴുവന്‍ പ്രാര്‍ത്ഥനയോ ആരാധനയോ ആയി മനസിലാക്കണമെന്നും മനുഷ്യരല്ല ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
പുതിയ സിനഡല്‍ ശാലയിലായിരുന്നു ധ്യാനം. ഡൊമിനിക്കന്‍ വൈദികനായ ഫാ. തിമോത്തി റാഡ്ക്ലിഫാണ് ധ്യാനം നയിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം പ്രസിദ്ധീകരിച്ചു. പങ്കുവയ്ക്കപ്പെടുന്ന മിഷന്‍ ദൗത്യത്തിനായി പ്രാര്‍ത്ഥിക്കുകയെന്നതാണ് നിയോഗം.
‘നാമെല്ലാവരും സഭയുടെ മിഷനില്‍ പങ്കുകാരാണ്. പുരോഹിതര്‍ വിശ്വാസികളുടെ മേലധികാരികളല്ല. അവരുടെ ഇടയന്മാരാണ്. യേശു നമ്മെ വിളിച്ചിരിക്കുന്നത് പരസ്പര പൂരകമാകാനാണ്. നാം ഒരു സമൂഹമാണ്. നമ്മുടെ ജീവിതംകൊണ്ട് നാം ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം. സഭയുടെ ദൗത്യത്തിന്റെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണം.’ – പാപ്പ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
2024 ഒക്ടോബറില്‍ 16-ാമത് മെത്രാന്‍ സിനഡിന്റെ സിനഡാലിറ്റിയെക്കുറിച്ചുള്ള പ്രമേയം ‘ഒരു സിനഡല്‍ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, മിഷന്‍’ എന്നതാണ്.