ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രണം കടുപ്പിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി അഭയ കേന്ദ്രമൊരുക്കുകയാണ് ലെബനനിലെ പള്ളികള്‍. ഇസ്രായേല്‍ ആക്രമണം സാധാരണക്കാരെയും ബാധിക്കുന്നുണ്ടെന്ന് ലെബനനിലെ എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രജക്ട് കോ-ഓര്‍ഡിനേറ്റര്‍ മാരിയെല്ലെ ബൂട്രോസ് പറഞ്ഞു. ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതു മുതല്‍ പലായനം ചെയ്ത ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രാദേശിക സഭാ സംഘടനകളുമായി ചേര്‍ന്ന് എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സഹായമൊരുക്കുന്നുണ്ട്.
‘ആളുകള്‍ ഇപ്പോള്‍ പള്ളി ഹാളുകളിലാണ് താമസിക്കുന്നത്. അവര്‍ക്ക് ഭക്ഷണവും മറ്റും ആവശ്യമുണ്ട്. യുദ്ധം അധികകാലം നീണ്ടു നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.’ – ബുട്രോസ് പറഞ്ഞു.
നിലവിലെ സംഘര്‍ഷം ലെബനനില്‍ നിന്നുള്ള ക്രിസ്ത്യന്‍ കുടിയേറ്റത്തെ ത്വരിതപ്പെടുത്തുമെന്നും അതോടെ രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ വീണ്ടും കുറയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.