മാതൃസംഗമം ജനുവരി നാലിന്
താമരശ്ശേരി രൂപതയിലെ അമ്മമാര്‍ ഒരുമിച്ചുകൂടുന്ന മഹാമാതൃസംഗമം 2025 ജനുവരി നാലിന് പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കും. സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിക്കുന്ന മാതൃസംഗമത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ്, മോട്ടിവേഷണല്‍ സ്പീക്കര്‍ മെര്‍ലിന്‍ ടി. മാത്യു എന്നവര്‍ മുഖ്യാതിഥികളാകും. പുത്തന്‍ ഊര്‍ജം പകരുന്ന പ്രഭാഷണങ്ങളും അനുഭവ സാക്ഷ്യങ്ങളും സംഗമത്തിന്റെ പ്രത്യേകതയാണ്. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും നടക്കും.