കട്ടിപ്പാറ തിരുകുടുംബ ദേവാലയം പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക്
കട്ടിപ്പാറ തിരുകുടുംബ ദേവാലയം പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക് കടക്കുന്നു. ജനുവരി 17-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ജൂബിലി തിരി തെളിയിച്ച് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലിക്ക് ആരംഭം കുറിച്ചുകൊണ്ട് അണിനിരക്കുന്ന മഹാവാഹന വിളംബര ജാഥ ഇന്ന് വൈകിട്ട് (ജനുവരി 15) നടക്കും.
തിരുകുടുംബത്തിന്റെയും, വിശുദ്ധ സെബാസ്ത്യനോസിന്റെയും തിരുനാള്‍ ജനുവരി 17, 18, 19 തിയ്യതികളില്‍ ആഘോഷിക്കും. 17 ന് വൈകിട്ട് 4.50 ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തിരുനാളിന് കൊടിയുയര്‍ത്തും.
തിരുനാളിനോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍, ഹൃദയ സ്പര്‍ശിയായ വചനപ്രഘോഷണങ്ങള്‍, വിശുദ്ധരുടെ മാധ്യസ്ഥം തേടികൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, മനോഹരമായ ദീപാലങ്കാരങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവയുണ്ടാകും. ഞായറാഴ്ച (ജനുവരി 19) വൈകിട്ട് 6. 30 ന് ഇടവക ജനങ്ങളുടെ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ ‘സ്വരലയ 2025’ സ്‌റ്റേജ്‌ഷോയുമുണ്ട്.
