പൂവാറംതോട് സെന്റ് മേരീസ് പള്ളി കൂദാശ ചെയ്തു
പുതുക്കി നിര്‍മിച്ച പൂവാറംതോട് സെന്റ് മേരീസ് പള്ളിയുടെ കൂദാശാ കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. കുര്യാക്കോസ് മുഖാലയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ ദേവാലയ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ വേളാങ്കണ്ണിമാതാ കണ്‍സ്ട്രക്ഷനിലെ ഫ്രാന്‍സിസ്, മോഡേണ്‍ ആന്റ് ഇങ്ക് ആര്‍ക്കിടെക്കിലെ ഷൈജു ആന്റണി, കൈക്കാരന്മാരായ ജെയിംസ് മംഗലത്ത്, ജോസ് ഉഴുന്നാലില്‍, ബിജു മൈലാടിയില്‍, ഷാജു ഇടശ്ശേരി, തങ്കച്ചന്‍ ഇടശ്ശേരി, ജെയ്‌സണ്‍ കാരക്കട, ഡെരീഷ് മാവേലിക്കുന്നേല്‍, ചാക്കോ കാരക്കുടി, അക്കൗണ്ടന്റ് മാര്‍ട്ടിന്‍ വടക്കേല്‍ എന്നിവരെ ആദരിച്ചു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വികാരി ഫാ. ജെയിംസ് വള്ളിക്കുന്നേലിനെ ബിഷപ് പൊന്നാട അണിയിച്ച് ആദരിച്ചു.