ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍
മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് (MSFS) സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി താമരശ്ശേരി രൂപതയിലെ വേനപ്പാറ തിരുകുടുംബ ഇടവകാംഗമായ ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് ജനറല്‍, ജനറല്‍ സെക്രട്ടറി ഫോര്‍ മിഷന്‍ എന്നീ നിലകളില്‍ റോമില്‍ ശുശ്രൂഷ ചെയ്തു വരികെയാണ് പുതിയ നിയമനം.
ഈസ്റ്റ് ആഫ്രിക്കന്‍ പ്രോവിന്‍സ് അംഗമായ ഫാ. ജോണ്‍സണ്‍ ഇതേ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സെമിനാരി അധ്യാപകനും പരിശീലകനുമായ അദ്ദേഹം ദീര്‍ഘ വര്‍ഷങ്ങള്‍ ടാന്‍സാനിയായിലുള്ള മേജര്‍ സെമിനാരിയുടെ റെക്ടറായിരുന്നു.