വചനമെഴുത്തു മത്സരം: വിജയികളെ പ്രഖ്യാപിച്ചു
വചനം വായിക്കുക, ഹൃദിസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ അമ്മമാര്‍ക്കായി സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപതാ സമിതി സംഘടിപ്പിച്ച വചനമെഴുത്തു മത്സരത്തില്‍ മഞ്ചേരി ഇടവകാംഗം ലാലി തങ്കച്ചന്‍ കിഴക്കേക്കര ഒന്നാം സ്ഥാനം നേടി. ദേവഗിരി ഇടവകാംഗം ബിന്നി മാത്യു പള്ളിത്താഴത്ത് രണ്ടും മഞ്ചേരി ഇടവകാംഗം ആന്‍മേരി ചെറുമലര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ് അവാര്‍ഡുകളാണ് സമ്മാനം.