വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു. രാവിലെ 10.30-ന് ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് ചുണ്ടയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇരുപതൊന്ന് വര്‍ഷം തുടര്‍ച്ചയായി നടത്തി കൊണ്ടിരിക്കുന്ന ഊട്ടുനേര്‍ച്ചയില്‍ രണ്ടായിരത്തോളം വിശ്വാസികള്‍ സംബന്ധിച്ചു. തിരുനാള്‍ നടത്തിപ്പിന് പന്ത്രണ്ട് കമ്മറ്റികളിലായി 150-ഓളം പേരടങ്ങുന്ന ടീം രൂപീകരിച്ചിരുന്നു. 500 പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് പള്ളി മുറ്റത്ത് ഒരുക്കിയിരുന്നത്.
ചൊവ്വാഴ്ച നടന്ന നൊവേന സമാപനത്തിനും ആഘോഷമായ വിശുദ്ധ കുര്‍ബാനക്കും വികാരി ഫാ. ജോസഫ് വടക്കേല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തിരുനാള്‍ ആഘോഷങ്ങള്‍ക്കും പ്രദക്ഷിണത്തിനും കൈകാരന്മാരായ ബിജു കുറ്റിക്കാട്ട്, സേവ്യര്‍ കുരിശിങ്കല്‍, ബിനോയി പുള്ളോശ്ശേരില്‍, ലിനോ താന്നിക്കപാറ, പാരിഷ് സെക്രട്ടറി ജോഷി കള്ളിക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നായി നിരവധി വിശ്വാസികള്‍ തിരുനാളില്‍ പങ്കെടുത്തു.






Prayer for me