താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് പിഎംഒസിയില്‍ നടത്തിയ ‘ഫീദെസ് ഫാമിലി ക്വിസ് -2024’ ഫൈനല്‍ മത്സരത്തില്‍ തിരുവമ്പാടി ഇടവക ജേതാക്കളായി. തിരുവമ്പാടി ഇടവകയിലെ ഷൈനി താമരക്കാട്ട് ഫാമിലി ഒന്നാം സ്ഥാനവും തെയ്യപ്പാറ ഇടവകയിലെ സ്‌കറിയ-ത്രേസ്യാമ്മ വള്ളിയാം പൊയ്കയില്‍ ഫാമിലി രണ്ടാം സ്ഥാനവും മരഞ്ചാട്ടി ഇടവകയിലെ റെനീഷ്-മിനി ഓണാട്ട് ഫാമിലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഫൈനല്‍ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താമരശ്ശേരി രൂപതയിലെ വിവിധ ഇടവകകളിലെ കുടുംബങ്ങളില്‍ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഒന്നാം സമ്മാനമായ 15,000 രൂപ (കെം ഫാര്‍മ, കാലിക്കറ്റ് റോഡ്, മഞ്ചേരി), രണ്ടാം സമ്മാനമായ 10000 രൂപ (ഫാറ്റിമ ഡ്രഗ് ലൈന്‍സ്, മഞ്ചേരി) മൂന്നാം സമ്മാനമായ 5000 രൂപ (മാരുതി ഓട്ടോ ഹൗസ്, മഞ്ചേരി) എന്നിവ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളുമുണ്ടായിരുന്നു.

ഫാ. മൈക്കിള്‍ കൊറ്റനാല്‍ ofm cap ആയിരുന്നു ക്വിസ് മാസ്റ്റര്‍. താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍, ലിറ്റര്‍ജി കമ്മീഷന്‍ അംഗങ്ങളായ ഡോ. മാത്യു കുളത്തിങ്കല്‍, റിജോ കൂത്രപ്പള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
താമരശ്ശേരിരൂപത കലണ്ടര്‍- 2024, വിശുദ്ധ കുര്‍ബാന റാസക്രമം, ‘സീറോമലബാര്‍ സഭയുടെ ആരാധനക്രമ വിശ്വാസ പരിശീലനം’ എന്ന ഗ്രന്ഥം എന്നിവയായിരുന്നു പാഠഭാഗങ്ങള്‍.