താമരശ്ശേരി രൂപതയുടെ ഭരണങ്ങാനം തീര്‍ത്ഥാടനം ഇന്ന്: വിശുദ്ധ കുര്‍ബാന രാവിലെ 11.30ന്


റൂബി ജൂബിലി വര്‍ഷത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയോടെ താമരശ്ശേരി രൂപത. ഭരണങ്ങാനത്തേക്കുള്ള രൂപതാതല തീര്‍ത്ഥാടക സംഘം ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. ഇന്ന് രാവിലെ 11.30ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനയില്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പള്ളിയില്‍ ദിവ്യബലി അര്‍പ്പിക്കും.

അല്‍ഫോന്‍സാമ്മയിലൂടെ കഴിഞ്ഞ 40 വര്‍ഷങ്ങളിലായി രൂപതാ കുടുംബത്തിനു ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുള്ള അവസരമാണ് ഭരണങ്ങാനം തീര്‍ത്ഥാടനമെന്ന് ബിഷപ് പറഞ്ഞു. വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ ധാരാളം വിശ്വാസികള്‍ ഇന്ന് ഭരണങ്ങാനത്ത് എത്തി ദിവ്യബലിയിലും ശുശ്രൂഷകളിലും പങ്കുചേരും.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലി താമരശ്ശേരി രൂപതയുടെ മീഡിയ കമ്മീഷന്‍ യുട്യൂബ് ചാനലായ വേവ്‌സ് മീഡിയയിലൂടെ തല്‍സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

രാവിലെ 11.30 മുതല്‍ തല്‍സമയം കാണാന്‍ ക്ലിക്ക് ചെയ്യൂ.