കന്യാസ്ത്രീകള്‍ക്കെതിരെയുള്ള കള്ളക്കേസ്:പ്രതിഷേധ ജ്വാല തീര്‍ത്ത് താമരശ്ശേരി രൂപത


ബജ്‌രംഗ്ദള്‍ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഛത്തീസ്ഗഡില്‍ തുറുങ്കിലടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് താമരശ്ശേരി രൂപതയിലെങ്ങും പ്രതിഷേധമിരമ്പി. ഇടവക, ഫൊറോന തലങ്ങളില്‍ നടത്തിയ പ്രതിഷേധ റാലിക്കും പൊതുയോഗത്തിനും കത്തോലിക്കാ കോണ്‍ഗ്രസും ഭക്തസംഘടനകളും നേതൃത്വം നല്‍കി. മിക്ക ഇടവകകളിലും പന്തം കൊളുത്തി പ്രകടനം നടന്നു. ഹിന്ദുത്വ തീവ്രവാദ സംഘടനകളെ നിലയ്ക്കു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുന്നില്ലെന്നതിന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. വൈദികരും സന്യസ്തരും അല്‍മായരുമടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ കേന്ദ്രത്തിലും പ്രതിഷേധ പ്രകടനത്തിനായെത്തിയത്.

നിരപരാധികള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും അവര്‍ക്കെതിരായ വ്യാജക്കേസ് പിന്‍വലിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്നും പ്രതിഷേധ പ്രകടനങ്ങളില്‍ ആവശ്യമുയര്‍ന്നു.

രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രങ്ങളിലൂടെ: