അല്‍ഫോന്‍സ കോളജില്‍ ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ അഖില കേരള ഇന്റര്‍ കോളജ് വടം വലി മത്സരം ‘കമ്പയുദ്ധം’ സീസണ്‍ ഒന്നില്‍ ആതിഥേയരായ അല്‍ഫോന്‍സ കോളജ് ഒന്നും (10,001രൂപ) രണ്ടും (5,001രൂപ) സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
മുക്കം എംഎഎംഒ കോളജിനാണ് മൂന്നാം സ്ഥാനം (3,001 രൂപ). കോഴിക്കോട് ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജ് നാലാം സ്ഥാനം നേടി. ബെസ്റ്റ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഫായിസ് മുഹമ്മദ്, പ്രോമിസിങ് പ്ലെയര്‍ ഓഫ് ദി സീസണായി ആല്‍ബിന്‍ പോള്‍സണ്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
തിരുവമ്പാടി സി. ഐ. പ്രജീഷ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ വോളിബോള്‍ പ്ലെയര്‍ അല്‍ഫോന്‍സ അനൂപും താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മനേജര്‍ ഫാ. ജോസഫ് പാലക്കാട്ടും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
പുതുപ്പാടി കണക്ട് ഇലക്ട്രിക്കല്‍സും, കക്കാടംപൊയില്‍ ഫോഗി മൗണ്ടൈനും സംയുക്തമായി സംഘടിപ്പിച്ച മത്സരം നിയന്ത്രിച്ചത് ഓള്‍ കേരള ഐആര്‍ഇ അസോസിയേഷനാണ്.
