യൂദിത്ത് ഫോറം താമരശ്ശേരി ഫൊറോനാ സംഗമം


രൂപതയിലെ വിധവകളുടെ സംഘടനയായ യൂദിത്ത് ഫോറത്തിന്റെ താമരശ്ശേരി ഫൊറോനാ സംഗമം നടത്തി. ഫൊറോനാ വികാരി ഫാ. അഭിലാഷ് ചിലമ്പികുന്നേല്‍ ഉദ്ഘാടനം ചെയ്തു.രൂപത ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ചു.

യൂദിത് ഫോറം രൂപത പ്രസിഡന്റ് മേരി പൗലോസ് വിധവകള്‍ക്ക് തുടങ്ങാന്‍ സാധിക്കുന്ന വിവിധ ചെറുകിട തൊഴില്‍ സംരംഭങ്ങളെ കുറിച്ചും വിധവകള്‍ ഒന്നിച്ചു ചേരേണ്ട ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു. രൂപത ആനിമേറ്റര്‍ സിസ്റ്റര്‍ റെനി ജോസ്, കോ-ഓഡിനേറ്റര്‍ സിസ്റ്റര്‍ ജോസ്മി എസ്എച്ച്, സിസ്റ്റര്‍ മെല്‍വിന്‍ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.

വിധവകളായ അമ്മമാര്‍ക്ക് കുമ്പസാരത്തിനും കൗണ്‍സിലിങ്ങിനുമുള്ള അവസരം ഒരുക്കിയിരുന്നു. താമരശ്ശേരി രൂപതയിലെ വിവിധ സന്യാസിനി ഭവനങ്ങളില്‍ നിന്നുള്ള സഹോദരിമാരാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്.