കട്ടിപ്പാറ ശാഖയ്ക്കും പെരിന്തല്‍മണ്ണ മേഖലയ്ക്കും ഗോള്‍ഡന്‍ സ്റ്റാര്‍


ചെറുപുഷ്പ മിഷന്‍ലീഗ് താമരശ്ശേരി രൂപത 2024-2025 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച ശാഖകളെയും മേഖലകളെയും പ്രഖ്യാപിച്ചു. കട്ടിപ്പാറ ശാഖ ഗോള്‍ഡന്‍ സ്റ്റാര്‍ നേടി. ചക്കിട്ടപാറ ശാഖ സില്‍വര്‍ സ്റ്റാറും തിരുവമ്പാടി ശാഖ മിഷന്‍ സ്റ്റാറും കരസ്ഥമാക്കി.
എ ഗ്രേഡ് നേടിയ ശാഖകള്‍: പുല്ലൂരാംപാറ, കുപ്പായക്കോട്, ദേവഗിരി, കല്ലാനോട്, ഈങ്ങാപ്പുഴ, മാലാപറമ്പ്, മരഞ്ചാട്ടി, കോടഞ്ചേരി.

പെരിന്തല്‍മണ്ണ മേഖലയ്ക്കാണ് ഗോള്‍ഡന്‍ സ്റ്റാര്‍. തിരുവമ്പാടി മേഖല സില്‍വര്‍ സ്റ്റാര്‍ നേട്ടം കരസ്ഥമാക്കി.