താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച കൈക്കാരന്മാരുടെ സംഗമം താമരശ്ശേരി ബിഷപ്്‌സ് ഹൗസില്‍ വെച്ച് നടത്തപ്പെട്ടു. താമരശ്ശേരി രൂപത പ്രൊക്കുറേറ്റര്‍ ഫാ. ജോര്‍ജ്ജ് മുണ്ടനാട്ട് സ്വാഗതം ആശംസിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. അബ്രഹാം വയലില്‍ സംഗമം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എ.കെ.സി.സി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ സമുദായത്തിന്റെ കെട്ടുറപ്പിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്സെടുത്തു. കൈക്കാരന്മാരുടെ മീറ്റിങ്ങിനെ അബിസംബോധന ചെയ്തുകൊണ്ട് താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവ് സംസാരിക്കുകയും എല്ലാവര്‍ക്കും ജൂബിലി സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്നവരെ അഭിനന്ദിക്കുകയും കൂടുതല്‍ തീഷ്ണമായി പ്രവര്‍ത്തിക്കുവാന്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടരഞ്ഞി ഇടവക ട്രസ്റ്റി ശ്രീ. ടോമി പ്ലാത്തോട്ടത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു, കൂമുള്ളി ഇടവക ട്രസ്റ്റി ശ്രീമതി. സില്‍വി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. പരിപാടികള്‍ക്ക് രൂപത ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട് ആശംസ അര്‍പ്പിച്ചു.
