താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാനും തൃശ്ശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിക്ക് വിട നല്‍കാനൊരുങ്ങി താമരശ്ശേരി രൂപത. പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്ന ദേവഗിരി സെന്റ് ജോസഫ്സ് ദേവാലയത്തിലും കല്ലറ ഒരുക്കിയിരിക്കുന്ന കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

തൃശൂരില്‍ നിന്നും വിലാപയാത്ര പുറപ്പെട്ടു. വൈകിട്ട് നാലോടെ ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേവഗിരിയിലാണ് വിശ്വാസി സമൂഹത്തിന് പൊതുദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആറു മണിയോടെ സംസ്ക്കാര ശുശ്രൂഷയുടെ അവസാന ഘട്ടം നടക്കുന്ന കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റിലേക്ക് ഭൗതിക ശരീരമെത്തിക്കും.
താമരശ്ശേരി രൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും മാര്‍ ജേക്കബ് തൂങ്കുഴി പിതാവിനായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. പിതാവിനോടുള്ള ആദര സൂചകമായി രൂപതയിലെ സ്കൂളുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.
സംസ്ക്കാര ശുശ്രൂഷകള്‍ വൈകിട്ട് നാലുമുതല്‍ താമരശ്ശേരി രൂപതയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ വേവ്സ് മീഡിയയിലൂടെ തല്‍സമയം സംപ്രേക്ഷണം ചെയ്യും.
തല്‍സമയ സംപ്രേക്ഷണം കാണാനായി ക്ലിക്ക് ചെയ്യു: