വടംവലി മത്സരം: നൂറാംതോട് ജേതാക്കള്‍


താമരശ്ശേരി രൂപത റൂബി ജൂബിലിയോടനുബന്ധിച്ചു സീറോ മലബാര്‍ മാതൃവേദി രൂപതാ സമിതി അംഗങ്ങള്‍ക്കായി നടത്തിയ വടംവലി മത്സരത്തില്‍ നൂറാംതോട് ഇടവക ഒന്നാം സ്ഥാനം നേടി. കോടഞ്ചേരി, വെറ്റിലപ്പാറ ഇടവകകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ദേവഗിരി ഇടവകയ്ക്കാണ് നാലാം സ്ഥാനം. തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍വച്ചായിരുന്നു മത്സരങ്ങള്‍.