താമരശ്ശേരി രൂപത റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച, താമരശ്ശേരി രൂപതയിലെ അധ്യാപകരല്ലാത്ത റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപതയുടെ വളര്‍ച്ചയില്‍ ഇവര്‍ വഹിച്ച പങ്കിനെക്കുറിച്ച് പിതാവ് പ്രത്യേകം ഓര്‍ക്കുകയും ഇടവകയിലെയും ഫൊറോനയിലെയും വിവിധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് റിട്ടയേര്‍ഡ് ജീവിതവും ഫലദായകമാക്കണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.
റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് ജോണ്‍ പോള്‍ ഇന്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ റിട്ടയേര്‍ഡ് ജീവിതം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തെ കുറിച്ച് ക്ലാസ് നയിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. മോണ്‍. ജോയ്‌സ് വയലില്‍, ഫാ. സുബിന്‍ കവളക്കാട്ട്, അഡ്വ. ജോര്‍ജ് വട്ടുകളം, ഫാ. ഷെറിന്‍ പുത്തന്‍പുരയില്‍, ഫാ. സായി പാറന്‍കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ഇടവകകളില്‍ നിന്നായി നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു.
