ഫെലോഷിപ് ഓഫ് സിസ്റ്റേഴ്സ് ഓഫ് താമരശ്ശേരി (FST) സംഘടിപ്പിച്ച സുപ്പീരിയേഴ്സ് സംഗമം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സഭയിലും സമൂഹത്തിലും സമര്‍പ്പിതര്‍ നടത്തുന്ന സേവനവും സമര്‍പ്പണവും സഭയുടെ ഉണര്‍വിന്റെ അടിസ്ഥാനമാണെന്ന് ബിഷപ് പറഞ്ഞു.
വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ അദ്ധ്യക്ഷത വഹിച്ചു. രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, സിഒഡി ഡയറക്ടര്‍ ഫാ. സായ് പാറന്‍കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.
വിവിധ സന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയേഴ്സ് സമ്മേളനത്തില്‍ പങ്കെടുത്തു. മേജര്‍ സുപ്പീരിയര്‍മാരെ ആദരിച്ചു. റൂബി ജൂബിലി ഗാനമല്‍ത്സരത്തില്‍ സമ്മാനര്‍ഹരായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എച്ചഐവി ബാധിതരായവര്‍ക്ക് നല്‍കുന്ന സേവനങ്ങളെ പരിഗണിച്ചു സിസ്റ്റര്‍ റോസ് മരിയ സിഎംസിയെ ആദരിച്ചു.
സിസ്റ്റര്‍ ഉദയ, സിസ്റ്റര്‍ വിനീത, സിസ്റ്റര്‍ സെലസ്റ്റി, സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ മെറ്റില്‍ഡ, സിസ്റ്റര്‍ മെല്‍വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
