ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനതല പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി നിര്‍ണ്ണയിച്ച പുരസ്ക്കാരങ്ങളില്‍ മിക്കതും താമരശ്ശേരി രൂപതയ്ക്കാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ഗോള്‍ഡ് സ്റ്റാര്‍ പുരസ്ക്കാരം രൂപതാ, മേഖല, ശാഖ തലങ്ങളില്‍ താമരശ്ശേരി രൂപത സ്വന്തമാക്കി.
ഗോള്‍ഡന്‍ സ്റ്റാര്‍ രൂപത, ഗോള്‍ഡന്‍ സ്റ്റാര്‍ മേഖല (പെരിന്തല്‍മണ്ണ), ഗോള്‍ഡന്‍ സ്റ്റാര്‍ ശാഖ (കട്ടിപ്പാറ), മിഷന് സ്റ്റാര്‍ മേഖല (തിരുവമ്പാടി), മിഷന് സ്റ്റാര്‍ ശാഖ (ചക്കിട്ടപ്പാറ) എന്നിങ്ങനെയാണ് രൂപതയുടെ പുരസ്ക്കാര നേട്ടം. സമ്മര്‍പ്പിത കലോത്സവത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം താമരശ്ശേരി രൂപത നേടിയിരുന്നു.