പ്രതിഭാസംഗമം: ഇവര്‍ രൂപതാതല വിജയികള്‍


സീറോ മലബാര്‍ സഭാതലത്തില്‍ നടത്തുന്ന പ്രതിഭാ സംഗമത്തിലേക്ക് രൂപതാതല പ്രതിഭാ സംഗമ വിജയികളായ എഫ്രിന്‍ രാജേഷ് പാറത്തലയ്ക്കല്‍ (കണ്ണോത്ത്), അസ്റ്റിന്‍ ജോസഫ് രാജു പുഞ്ചത്തറപ്പില്‍ (കൂരടരഞ്ഞി), ലിയ ക്രിസ്റ്റി കൂട്ടുങ്കല്‍ (പുല്ലൂരാംപാറ), റിയോണ മരിയ ഇളയിടത്ത് (കോടഞ്ചേരി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഫൊറോന തലത്തില്‍ നടത്തിയ ആദ്യഘട്ട പ്രതിഭാസംഗമത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ത്ഥികളായിരുന്നു രൂപതാതതല പ്രതിഭാ സംഗമത്തില്‍ മത്സരിച്ചത്.

ഡിസംബര്‍ 26 മുതല്‍ 28 വരെ കാക്കനാട് സെന്റ് തോമസ് മൗണ്ടിലാണ് സീറോ മലബാര്‍ സഭാതല പ്രതിഭാ സംഗമം നടക്കുന്നത്.