താമരശ്ശേരി രൂപത റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതൃവേദി രൂപതാ സമിതി സംഘടിപ്പിച്ച അമ്മോത്സവ് – 2K25 കലാമത്സരത്തില്‍ കൂരാച്ചുണ്ട് മേഖല ഓവറോള്‍ ചാമ്പ്യന്മാരായി. മലപ്പുറം മേഖല രണ്ടും പാറോപ്പടി മേഖല മൂന്നും സ്ഥാനങ്ങള്‍ നേടി.
കുന്നമംഗലം സെന്റ് ജോസഫ് പള്ളിയില്‍ നടന്ന കലാമത്സരത്തില്‍ 11 മേഖലകളില്‍ നിന്ന് നാനൂറോളം അമ്മമാര്‍ 16 ഇനങ്ങളില്‍ മാറ്റുരച്ചു.
മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. ജിനോയ് പനക്കല്‍ അധ്യക്ഷത വഹിച്ചു. പാറോപ്പടി ഫൊറോനാ വികാരി ഫാ. സൈമണ്‍ കിഴക്കേക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. പാറോപ്പടി മേഖലാ ഡയറക്ടര്‍ ഫാ. ബിനോയി ചുനയംമാക്കല്‍, കുന്നമംഗലം വികാരി ഫാ. അനീഷ് പുളിച്ചമാക്കല്‍, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ വിമല ജോസ് എസ്എച്ച്, രൂപത പ്രസിഡന്റ് സ്വപ്ന ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
