ആവേശോജ്ജ്വലം, വൈദികരുടെ ബാഡ്മിന്റണ്‍ മാമാങ്കം


തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയും കെസിവൈഎം യൂണിറ്റും സ്മാഷ് ബാഡ്മിന്റന്‍ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച വൈദികര്‍ക്കായുള്ള ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ഫാ. മനോജ് കൊച്ചുമുറിയില്‍ – ഫാ. ബെന്നി കാരക്കാട്ട് സഖ്യം ചാമ്പ്യന്മാരായി. 20 വൈദികര്‍ പങ്കെടുത്ത ആവേശപ്പോരാട്ടത്തില്‍ ഫാ. നിധിന്‍ മറ്റത്തില്‍ – ഫാ. ടോബി താന്നിപ്പിള്ളി എംസിബിഎസ് ടീം രണ്ടാം സ്ഥാനവും ഫാ. ജോസ് കരോട്ടുഴുന്നാലില്‍ – ഫാ. ഷെറിന്‍ പുത്തന്‍പുരയ്ക്കല്‍ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാ. ഷെനീഷ് താന്നിക്കല്‍ – ഫാ. ജോയല്‍ കുമ്പുക്കല്‍ ടീം നാലം സ്ഥാനം നേടി.

ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും ട്രോഫിയും അരീക്കോട് ബി& ബി ഗ്രൂപ്പാണ് സ്‌പോണ്‍സര്‍ ചെയ്തത്. മറ്റു സമ്മാനങ്ങള്‍ തോട്ടുമുക്കം ഒ.എ. ട്രേഡേഴ്‌സ്, മുക്കം ടയേഴ്‌സ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തു. വിജയികള്‍ക്ക് കൂടരഞ്ഞി വികാരി ഫാ. വിനോയ് പുരയിടത്തില്‍ ട്രോഫികള്‍ സമ്മാനിച്ചു.

തോട്ടുമുക്കം സ്മാഷ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ക്ക് തോട്ടുമുക്കം ഫൊറോന അസി. വികാരി ഫാ. ജിജോ മേലാറ്റില്‍, കെ.സി.വൈ.എം, സ്മാഷ് ഭാരവാഹികള്‍, കൈക്കാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.