തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ നാഷണല്‍ ഇന്റര്‍കോളജിയേറ്റ് ഫെസ്റ്റ്


അല്‍ഫോന്‍സ കോളജില്‍ ഡിസംബര്‍ 4,5 തീയ്യതികളിലായി ഇന്റര്‍കോളജിയേറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി വ്യത്യസ്തതയാര്‍ന്ന മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഫെസ്റ്റിന് ഒരുക്കമായി ഡിസംബര്‍ 1 ന് രാവിലെ മാരത്തോണ്‍ മത്സരവും 1, 2 തീയ്യതികളിലായി കോളജുകള്‍ തമ്മിലുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കും. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്താണ് ഫുട്‌ബോള്‍ മത്സരം നടക്കുക.
ഡിസംബര്‍ 4, വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സൈബര്‍ ഫോറെന്‍സിക് വിദഗ്ധന്‍ ജിന്‍സ് ടി തോമസ് ‘സൈബര്‍ ഹൈജീന്‍ & ഡിജിറ്റല്‍ സേഫ്റ്റി’ എന്ന വിഷയത്തില്‍ സെമിനാര്‍ നയിക്കും. തുടര്‍ന്ന് വിവിധ സ്റ്റേജുകളിലായി മത്സരങ്ങള്‍ അരങ്ങേറും. ആദ്യദിനം വൈകിട്ട് 6.00 ന് തീം ഡാന്‍സ് മത്സരവും മ്യൂസിക്കല്‍ ഫ്യൂഷന്‍ പ്രോഗ്രാമും നടക്കും.
രണ്ടാം ദിവസം രാവിലെ 9.30 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ച കഴിഞ്ഞ് 3.00 മണിയോടെ പൂര്‍ത്തിയാകുമെന്നും കോളജ് മാനേജ്‌മെന്റ് അറിയിച്ചു. മത്സരങ്ങള്‍ക്കുള്ള രെജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.

താമസത്തിനും മറ്റു വിവരങ്ങള്‍ക്കും 9846785131, 7034147301 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

രജിസ്‌ട്രേഷന്‍ ലിങ്ക്:- https://forms.gle/voZD2xwDcaZq8qsR8