ഒയാസിസ് നാലാം വാര്‍ഷികം ആഘോഷിച്ചു


താമരശ്ശേരി രൂപതയുടെ വയോജന പരിപാലന സ്ഥാപനമായ ഒയാസിസിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. കുര്യന്‍ തലച്ചിറക്കുഴി, താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ വികാരി ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ക്രിസ്മസ് ആഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചു.

ഒയാസിസ് സീനിയര്‍ കെയര്‍ ഹോമില്‍ പുതുതായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വെഞ്ചരിച്ചു. ഡയറക്ടര്‍ ഫാ. കുര്യന്‍ തലച്ചിറക്കുഴി നേതൃത്വം നല്‍കി.