ജൂനിയര്‍ ക്ലര്‍ജി മീറ്റ് ആരംഭിച്ചു


താമരശ്ശേരി രൂപതയുടെ ജൂനിയര്‍ ക്ലര്‍ജി മീറ്റ് 2026 പിഎംഒസിയില്‍ ഇന്നലെ വൈകിട്ട് ആരംഭിച്ചു. ധാര്‍മിക മൂല്യങ്ങളില്‍ നാം ഉറച്ച് നില്‍ക്കണമെന്നും പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള ഉത്തരം ദൈവത്തിന്റെ പോക്കറ്റിലുണ്ടെന്നും മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഓര്‍മിപ്പിച്ചു.

രൂപതയില്‍ നിന്ന് ഈ വര്‍ഷം പൗരോഹിത്യം സ്വീകരിച്ച ഏഴു വൈദികരെ ബിഷപ് ജൂനിയര്‍ ക്ലര്‍ജിയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു. രൂപത വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, പിഎംഒസി ഡയറക്ടര്‍ ഫാ. റോയി തേക്കുംകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

34 വൈദികരാണ് ഈ വര്‍ഷം ജൂനിയര്‍ ക്ലര്‍ജി മീറ്റില്‍ പങ്കെടുക്കുന്നത്.