സമുദായ ശാക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് താമരശ്ശേരി രൂപതയുടെ പ്രത്യേക വൈദിക സമ്മേളനം മേരിക്കുന്ന് പിഎംഒസിയില്‍ നടന്നു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമുദായ ശാക്തീകരണ സമിതി അംഗങ്ങളോടൊപ്പം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

സീറോ മലബാര്‍ സഭയുടെ പൊതുകാര്യ വിഭാഗം സെക്രട്ടറിയും ചങ്ങനാശ്ശേരി അതിരൂപത പിആര്‍ഒയുമായ ഫാ. ജെയിംസ് കൊക്കാവയലില്‍ സമുദായ ശാക്തീകരണ വര്‍ഷത്തിന്റെ പ്രാധാന്യത്തെയും പ്രവര്‍ത്തനരീതികളെയും പരിചയപ്പെടുത്തി.
നൂറ്റിയിരുപതോളം വൈദികരാണ് ഏകദിന വൈദിക സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട്, സമുദായ ശാക്തീകരണ രൂപത ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളി എന്നിവര്‍ പ്രസംഗിച്ചു.
