ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതി യോഗം കോഴിക്കോട് പിഎംഒസിയില്‍


പുതിയ തലമുറയിലെ കുട്ടികളുടെ ആത്മീയ-ഭൗതിക കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും ആധുനിക മാധ്യമ സാധ്യതകളിലൂടെ കുട്ടികളെ ശക്തിപ്പെടുത്താനും അവരില്‍ ആത്മീയ ചൈതന്യം നിറയ്ക്കാനും ചെറുപുഷ്പ മിഷന്‍ലീഗിന് കഴിയണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മിഷന്‍ലീഗ് സംസ്ഥാന സമിതിയുടെ വാര്‍ഷിക മാനേജിങ് കമ്മിറ്റിയും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ഡയറക്ടര്‍ ഫാ. ജിതിന്‍ വേലിക്കകത്ത് ആമുഖ പ്രഭാഷണം നടത്തി.

താമരശ്ശേരി രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍, അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, മുന്‍ സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരി, മലബാര്‍ റീജണല്‍ ഓര്‍ഗനൈസര്‍ ബാബു ചെട്ടിപ്പറമ്പില്‍, താമരശ്ശേരി രൂപതാ പ്രസിഡന്റ് ജിനോ തറപ്പുതൊട്ടിയില്‍, സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ പുളിച്ചുമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്ഥാനമൊഴിയുന്ന സംസ്ഥാന ഡയറക്ടര്‍ ഫാ. ഷിജു ഐക്കരക്കാനായിലിന് ഹൃദ്യമായ യാത്രയയപ്പും നിയുക്ത ഡയറക്ടര്‍ ഫാ. ഷിനോജ് പുന്നയ്ക്കലിന് ഊഷ്മളമായ സ്വീകരണവും നല്‍കി.

അന്തര്‍ദേശീയ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, അന്തര്‍ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഫാ. ആന്റണി തെക്കേമുറി, അന്തര്‍ദേശീയ വൈസ് പ്രസിഡന്റ് സിസ്റ്റര്‍. ലിസ്‌നി എസ്ഡി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിഷ ഓലിക്കല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.