റൂബി ജൂബിലി: അല്‍ഫോന്‍സ പാലിയേറ്റീവ് ‘രൂപതാല സംഗമം’ ശ്രദ്ധേയമായി


താമരശ്ശേരി രൂപത റൂബി ജൂബിലിയുടെ ഭാഗമായി ഇടവകകളിലെ പാലിയേറ്റീവ് & ജെറിയാട്രിക് കെയര്‍ പ്രവര്‍ത്തകരുടെയും ആതുര ശുശ്രൂഷ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സമ്മേളനം ബിഷപ് ഹൗസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

പാലിയേറ്റീവ് പ്രവര്‍ത്തകര്‍ കാരുണ്യ പ്രവര്‍ത്തകരാണെന്നും ദൈവകാരുണ്യം മനുഷ്യരിലേക്ക് എത്തിക്കുന്ന ദൈവിക പ്രവര്‍ത്തിയാണ് പാലിയേറ്റീവ് പ്രവര്‍ത്തനമെന്നും ബിഷപ് പറഞ്ഞു.

റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ ഒറവുങ്കര അധ്യക്ഷനായിരുന്നു. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. അല്‍ഫോന്‍സ പാലിയേറ്റീവ് രൂപതാ സെക്രട്ടറി മാത്യു തേരകം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രൂപത ഡയറക്ടര്‍ ഡോ. ബിനു കുളത്തിങ്കല്‍, ജോസ് കുഴുമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

പാലിയേറ്റീവ് രംഗത്തെ ആദ്യകാല പ്രവര്‍ത്തകരെ ബിഷപ് ആദരിച്ചു.

വിവിധ ഇടവകയില്‍ നിന്നായി നിരവധി ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.